Kerala News

കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കിയ സംഭവം: ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്തു

Keralanewz.com

തിരുവനന്തപുരം: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് കോവിഷീല്‍ഡ് വാക്സിന്‍ നല്‍കിയ സംഭവത്തില്‍ ജെ.പി.എച്ച്‌.എന്‍.

ഗ്രേഡ് 2 ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്തു.

ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച്‌ കര്‍ശന നടപടിയെടുക്കാന്‍ ഡി.എം.ഒ.യോട് മന്ത്രി ആവശ്യപ്പെട്ടിരുന്നു.

ഡി.എം.ഒ. നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് സസ്പെന്‍ഡ് ചെയ്തത്. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് മന്ത്രിക്ക് ഡി.എം.ഒ. കൈമാറി. കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

Facebook Comments Box