Fri. Mar 29th, 2024

ബി.എസ്.സി നഴ്സിംഗിന് പഠിക്കുന്ന മലപ്പുറത്തെ വിദ്യാര്‍ത്ഥിയില്‍ നിന്നും മറ്റൊരു സ്ഥാപനത്തില്‍ നഴ്സിംഗിന് സീറ്റ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ച്‌ 50000 രൂപ ഗൂഗിള്‍ പേ വഴി വാങ്ങി മുങ്ങി; ഒളിവില്‍ പോയ പ്രതിയെ വാടക വീട്ടില്‍ നിന്നും പിടികൂടി

By admin Dec 6, 2021 #news
Keralanewz.com

മലപ്പുറം: നഴ്സിങ് സീറ്റ് വാഗ്ദാനം നല്‍കി പണം തട്ടിയ പ്രതി പിടിയില്‍.ബംഗളൂരുവിലെ നഴ്സിങ് സ്ഥാപനത്തില്‍ ബി എസ് സി നഴ്സിംഗിന് പഠിക്കുന്ന കല്‍പകഞ്ചേരി സ്വദേശിയായ വിദ്യാര്‍ത്ഥിയില്‍ നിന്നും മറ്റൊരു സ്ഥാപനത്തില്‍ നഴ്സിംഗിന് സീറ്റ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ച്‌ 50000 രൂപ ഗൂഗിള്‍ പേ വഴി വാങ്ങിച്ച ശേഷം സീറ്റ് നല്‍കാതെ മുങ്ങി നടന്ന കോട്ടയം കുറുവിലങ്ങാട് സ്വദേശി തോമസ് ജോര്‍ജ്( 41 ) എന്നയാളെയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഇന്‍സ്പെക്ടര്‍ പി കെ .

ദാസ് . എസ്‌ഐ പ്രദീപ് കുമാര്‍ .എഎസ്‌ഐ. രാജേഷ്. ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ ആല്‍ബിന്‍ . അഭിമന്യു .വിപിന്‍ എന്നിവര്‍ ചേര്‍ന്ന് പ്രതി ഒളിവില്‍ താമസിച്ചിരുന്ന ഏറ്റുമാനൂരിലെ വാടക വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

Facebook Comments Box

By admin

Related Post