Kerala News

കോട്ടയം സംക്രാന്തിയിൽ വാഹനാപകടം: റേഞ്ച് റോവർ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു; മരിച്ചത് ചങ്ങനാശേരി സ്വദേശിയായ ഓട്ടോ ഡ്രൈവർ

Keralanewz.com

കോട്ടയം: സംക്രാന്തിയിൽ ഓട്ടോറിക്ഷയും റേഞ്ച് റോവർ കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഒരു മാസം മുൻപ് കെ.എസ്.ആർ.ടി.സി ബസിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ച സ്ഥലത്തിനു സമീപത്തു വച്ചാണ് ബൈക്കും റേഞ്ച് റോവർ കാറും കൂട്ടിയിടിച്ചത്. അപകടത്തിൽ ചങ്ങനാശ്ശേരി വെട്ടിത്തുരുത്ത് പടിഞ്ഞാറെ പറമ്പിൽ സജു ( 45 ) ആണ് മരിച്ചത്

തിങ്കളാഴ്ച രാത്രി എട്ടരയോടെ സംക്രാന്തിയ്ക്കും നീലിംമംഗലത്തിനും ഇടയിലായിരുന്നു അപകടം. ഏറ്റുമാനൂരിൽ നിന്ന് കോട്ടയം ഭാഗത്തേക്ക് പോയ ഓട്ടോയിൽ എതിരെ വന്ന റേഞ്ച് റോവർ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോയുടെ മുൻവശം പൂർണ്ണമായും തകർന്നു.ഗുരുതരമായി പരുക്കേറ്റ സജുവിനേയും ഒപ്പ മുണ്ടായിരുന്ന മക്കളായ ആനന്ദ്, അനന്ദൻ എന്നിവരെയും നാട്ടുകാരാണ് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്

സജുവിന്റെ ജീവൻ രക്ഷിക്കാനായില്ല.ആനന്ദ്, അനന്ദൻ എന്നിവർക്ക് നിസാര പരുക്കേറ്റു.സജുവിന്റെ മൃതദ്ധേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട്.അച്ഛൻ : ചെല്ലപ്പൻ
അമ്മ : അമ്മിണി
ഭാര്യ : പ്രമീള
മക്കൾ : അനന്ദു, ആനന്ദ്, അനന്ദൻ

Facebook Comments Box