Fri. Apr 19th, 2024

ബൈക്ക് അപകടത്തിൽ പരിക്കുപറ്റി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

By admin Dec 7, 2021 #news
Keralanewz.com

രാമപുരം: രണ്ടാഴ്ച്ച മുൻപ് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കുപറ്റി ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ബിബിൽ ബേബി(21) ആണ് മരിച്ചത്.

നവംബർ 21 ന് രാമപുരം അമ്പലം ജംഗ്‌ഷനും പോലീസ് സ്റ്റേഷനും മദ്ധ്യേയാണ് അപകടം നടന്നത്.ബിബിലിൻറെ ചികിത്സയ്ക്കായി സമൂഹമാധ്യമങ്ങളിലൂടെ സഹായം തേടിയിരുന്നു.പക്ഷെ പ്രാർത്ഥനകൾ വിഫലമായി,നാടിന് മുഴുവൻ നൊമ്പരമായി വേദനകളില്ലാത്ത ലോകത്തേയ്ക്ക് ബിബിൽ യാത്രയായി.സംസ്ക്കാരം പിന്നീട്

Facebook Comments Box

By admin

Related Post