Thu. Mar 28th, 2024

പാലാ ജനറൽ ആശുപത്രി ഒ.പി. രജിസ്ട്രേഷൻ ഇനി പുതിയ മന്ദിരത്തിൽ, ഒ.പി. കൗണ്ടറും ലാബും കംമ്പ്യൂട്ടർബന്ധിതം

By admin Dec 7, 2021 #news
Keralanewz.com

പാലാ: വിവിധ ചികിത്സാ വിഭാഗങ്ങളിലേക്ക് കൂടുതൽ രോഗികൾ എത്തിത്തുടങ്ങിയതോടെ ജനറൽ ആശുപത്രിയിലെ നിലവിലുള്ള ഒ.പി ബ്ലോക്കിലും പരിസരത്തും ഉണ്ടാകുന്ന വലിയ തിരക്ക് കുറയ്ക്കുന്നതിന് സമഗ്ര പരിഷ്കരണങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തുവാൻ ആശുപത്രി മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചു.ഒ പി രജിസ്ട്രേഷൻ പുതിയ മന്ദിരത്തിലേക്ക് പൂർണ്ണമായും മാറ്റി സ്ഥാപിക്കും. നാലു രജിസ്ട്രേഷൻ കൗണ്ടറുകളാണ് പുതിയതായി ഉണ്ടാവുക., ഇതിനു സമീപത്തായി ടൂ വീലർ പാർക്കിംഗിനും സജ്ജീകരണം ഏർപ്പെടുത്തും ഇതോടെ പ്രവേശന കവാടത്തിലും ആശുപത്രി കോമ്പൗണ്ടിലും മറ്റ് വാഹനങ്ങൾക്ക് കൂടുതൽ പാർക്കിംഗ് സ്ഥലം ലഭ്യമാകും

പഴയ കെട്ടിടങ്ങൾ പൊളിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറായി കഴിഞ്ഞു. താമസിയാതെ ഓരോ കെട്ടിടവും ലേലം ചെയ്ത് പൊളിച്ചുനീക്കും: -കോവിഡിനെ തുടർന്ന് നിർത്തിവച്ച പാർക്കിഗ്, സന്ദർശക ഫീസുകൾ ജനുവരി മുതൽ ഈടാക്കും. കൂടുതൽ സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കും, പോലീസ് എയ്ഡ് പോസ്റ്റ് ആരംഭിക്കുന്നതിനും തീരുമാനിച്ചു.ആശുപത്രി കവാടത്തിലെ ഗേററിനായി ഉണ്ടായിരുന്നതും ഇടിഞ്ഞു വീഴാൻ സാദ്ധ്യതയുള്ള തൂൺ പൊളിച്ചുനീക്കും, എച്ച്.എം.സി ജീവനക്കാരുടെ നിയമനം എംപ്ലോയ്മെൻ്റ് നിയമന വ്യവസ്ഥ പ്രകാരം ഇനി മുതൽ നടപ്പാക്കും. ശാസ്ത്രീയമായ മാലിന്യ സംസ്കരണ മാനേജ്മെൻ്റ്റ് സിസ്റ്റം നടപ്പാക്കും’കേന്ദ്രീകൃത ഓക്സിജൻ പൈപ്പ് ലൈൻ കൂടുതൽ മന്ദിരങ്ങളിലേക്കും വാർഡുകളിലേക്കും എത്തിക്കും ക്യാൻസർ വിഭാഗത്തിനു മാത്രമായി പുതിയ മന്ദിരം നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കും

റോഡ് വികസനത്തിനായി പി.ഡ്യൂ.ഡി. നിരത്ത് വിഭാഗവുമായി ചർച്ച നടത്തും. നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ആശുപത്രി ഹാളിൽ ചേർന്ന യോഗത്തിൽ ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം പറമ്പിൽ, സിജി പ്രസാദ്,ഡോ. ഷമ്മി രാജൻ, ഡോ.അനീഷ് ഭദ്രൻ ,ഡോ.സോളി മാത്യു, ,ബിജി ജോജോ,ഷാർളി മാത്യു, ജയ്സൺ മാന്തോട്ടം, പി . കെ.ഷാജകുമാർ, പീറ്റർ പന്തലാനി, ടി.വി.ജോർജ്, പ്രസാന്ത് മോനിപ്പിളളി, മേഴ്സി ജോയി എന്നിവരും പങ്കെടുത്തു

Facebook Comments Box

By admin

Related Post