Sat. May 4th, 2024

തുണി ഉടുക്കാതെ മോഷണം,​ നഗ്നതയില്‍ പേടിച്ച്‌ നാട്ടുകാരും; ഒടുവില്‍ പിടിയിലായത് ഭാര്യയുടെ ഫോണ്‍കോളില്‍

By admin Dec 8, 2021 #news
Keralanewz.com

ആലപ്പുഴ: നഗ്നനായി എത്തി പെണ്‍കുട്ടിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. തകഴി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ചെക്കിടിക്കാട് പതിനഞ്ചില്‍ സോജന്‍ (36)​ ആണ് കുറുവസംഘത്തിന്റെ മാതൃകയില്‍ മോഷണത്തിനിറങ്ങിയത്.

തിങ്കളാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. തലവടി മുരിക്കോലിമുട്ടിന് സമീപത്തെ ഒരു വീട്ടില്‍ പെണ്‍കുട്ടിയുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുകാര്‍ കണ്ടതിനെ തുടര്‍ന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

പച്ച ജംഗ്‌ഷനിലെ ഓട്ടോഡ്രൈവറാണ് സോജന്‍. തലവടി മുരിക്കോലിമുട്ട് പാലത്തിന് സമീപം ഓട്ടോ

നിറുത്തിയിട്ട ശേഷം വഴിയില്‍ മൊബൈലും പഴ്സും വസ്‌ത്രവും ഉള്‍പ്പെടെയുള്ളവ പൊതിഞ്ഞുവച്ചിട്ടാണ് മോഷണത്തിനിറങ്ങിയത്. നാട്ടുകാര്‍ ചേര്‍ന്ന് അന്വേഷണം നടത്തിയതോടെയാണ് തുണിക്കെട്ട് കിട്ടുന്നത്.

മൊബൈലില്‍ നിന്നും ഭാര്യയെ വിളിച്ചപ്പോഴാണ് വീടും സ്ഥലവും തിരിച്ചറിയുന്നത്. തുടര്‍ന്ന്,​ തൊണ്ടി സാധനങ്ങളെല്ലാം എടത്വ പൊലീസില്‍ ഏല്‍പ്പിച്ചു. പിറ്റേ ദിവസം നടത്തിയ അന്വേഷണത്തിലാണ് പച്ച ജംഗ്ഷനു സമീപത്ത് വച്ച്‌ സോജനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആറോളം മോഷണക്കേസുകള്‍ പ്രതിയുടെ പേരിലുണ്ട്.

Facebook Comments Box

By admin

Related Post