ദുരിത കാലങ്ങളിൽ കത്തോലിക്കാ കോൺഗ്രസിന്റെ സേവനം മഹത്തരം; അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

.

ചേനപ്പാടി: ഈ കോവിഡ് ദുരിതകാലത്ത് കത്തോലിക്കാ കോൺഗ്രസ്‌ കാഞ്ഞിരപ്പള്ളി രൂപതാ സമിതിയുടെ നേതൃത്വത്തിൽ ചെയ്യുന്ന സേവനങ്ങൾ മാതൃകപരാമെന്ന് അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. കത്തോലിക്കാ കോൺഗ്രസ്‌ കാഞ്ഞിരപ്പള്ളി രൂപതാ ഹാർട്ട് ലിങ്ക്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പഠനോപകരണങ്ങളുടെ വിതരണോൽഘടനം ചേനപ്പാടി സെന്റ്.ആന്റണിസ് എൽ.പി.എസിൽ നടത്തുകയായിരുന്നു അദ്ദേഹം. തരാകനാട്ടുകുന്ന് സെന്റ് ആന്റണിസ് എൽ. പി.എസ് ഹെഡ്‌മിസ്ഡ്രസ് ജിൽസ് കുറുമണ്ണിൽ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. ഹാർട്ട്ലിങ്ക്സ് കാഞ്ഞിരപ്പള്ളി രൂപതാ കോ-ഓർഡിനേറ്റർ ബാബു.ടി. ജോൺ, കോഡിനേറ്റർമാരായ തോമസ് ചെമ്മരപ്പള്ളിയിൽ, ആൻസി സാജൻ പുന്നമറ്റത്തിൽ, കത്തോലിക്കാ കോൺഗ്രസ്‌ ചേനപ്പാടി യൂണിറ്റ് പ്രസിഡന്റ്‌ ജോജി ചിറ്റടിയിൽ, ബേബിച്ചൻ പാതാലിൽ,സിനി ബെന്നി, മിനി ഷിബു,സിനി ബിജു എന്നിവർ പ്രസംഗിച്ചു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •