Fri. Apr 26th, 2024

വീടിന്റെ രാശി നോക്കാനെത്തിയ ജ്യോതിഷിക്കൊപ്പം യുവതി നാടുവിട്ടിട്ട് ആറുമാസം; പൊലീസ് കയ്യോടെ പിടിച്ചതോടെ ജ്യോതിഷിയുടെ ഭാര്യക്ക് ഹൃദയാഘാതം; അച്ഛനെ വേണമെന്ന് മക്കളും ഭാര്യയെ വേണമെന്ന് യുവാവും കാമുകൻ മതിയെന്ന് യുവതിയും; കാഞ്ഞങ്ങാട് കോടതി പരിസരം സാക്ഷ്യം വഹിച്ചത് നാടകീയ സംഭവങ്ങൾക്ക്

By admin Dec 11, 2021 #news
Keralanewz.com

കാഞ്ഞങ്ങാട്: ഭർത്താവിനെ ഉപേക്ഷിച്ച് ജ്യോതിഷിക്കൊപ്പം പോയ യുവതിയെയും കുഞ്ഞിനെയും കോടതിയിൽ ഹാജരാക്കിയപ്പോൾ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. തൃക്കരിപ്പൂരിൽ നിന്നും ആറുമാസം മുമ്പ് കാണാതായ യുവതിയും ഏഴു വയസുള്ള മകളെയുമാണ് ഇന്ന് തളിപ്പറമ്പിലെ ഒരു വീട്ടിൽ നിന്നും കണ്ടെത്തിയത്. യുവതിയുടെ വീട്ടിൽ രാശി നോക്കാനെത്തിയെ ജ്യോതിഷിക്കൊപ്പം ഒളിച്ചോടുകയായിരുന്നു യുവതി. യുവതിക്കും കുഞ്ഞിനുമായി ഭർത്താവും ജ്യോതിഷിക്കായി അയാളുടെ മക്കളും ജ്യോതിഷിയെ തന്നെ മതിയെന്ന് യുവതിയും നിലപാടെടുത്തതോടെ കോടതി പരിസരം സാക്ഷ്യം വഹിച്ചത് നാടകീയ മുഹൂർത്തങ്ങൾക്കാണ്.

തൃക്കരിപ്പൂരിൽ നിന്നും ആറ് മാസം മുമ്പ് കാണാതായ ഭർതൃമതിയെയും ഏഴ് വയസുള്ള മകളെയും തളിപ്പറമ്പിലെ ഒരു വീട്ടിൽനിന്നാണ് പൊലീസ് കണ്ടെത്തിയത്. രാശി നോക്കാനെത്തിയ മലപ്പുറം മഞ്ചേരി സ്വദേശിയായ ജ്യോതിഷിയുടെ കൂടെയാണ് യുവതി പോയതെന്ന വിവരം ലഭിച്ച പൊലീസ് അന്വേഷിക്കുന്നതിനിടയിലാണ് തളിപ്പറമ്പിൽ താമസിക്കുന്ന വിവരം ലഭിച്ചത്. ജ്യോതിഷി വാങ്ങിയ വീട്ടിലാണ് യുവതി താമസിച്ചത്. ചന്തേര പൊലീസാണ് യുവതിയെ കോടതിയിൽ ഹാജരാക്കിയത്. യുവതിയെയും കുഞ്ഞിനെയും ഹാജരാക്കാൻ എത്തിയപ്പോൾ കോടതി പരിസരം നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു. വീട്ടുകാരറിയാതെയാണ് ഇടയ്ക്കിടെ യുവതിയുടെ കൂടെ ജ്യോതിഷി താമസിച്ചിരുന്നത്. ഈ വിവരമറിഞ്ഞ ഇയാളുടെ ഭാര്യയെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതിനിടെ പിതാവിന്റെ കൂടെയല്ലാത്ത ജീവിതം തങ്ങൾക്ക് വേണ്ടെന്ന് പറഞ്ഞ് ഡോക്ടർ കൂടിയായ ജ്യോതിഷിയുടെ മകളും മകനുമുൾപ്പെടെ നിരവധി ബന്ധുക്കൾ ഹൊസ്ദുർഗ് കോടതി പരിസരത്തെത്തി. അച്ഛനെ തങ്ങൾക്ക് തന്നെ കിട്ടണമെന്നും ഇല്ലെങ്കിൽ ജീവിതമവസാനിപ്പിക്കാനെ വഴിയുള്ളൂവെന്ന് അവർ പറഞ്ഞു. എന്നാൽ യുവതി താൻ കാമുകന്റെ കൂടെ മാത്രമേ പോവുകയുള്ളൂവെന്നും പറഞ്ഞ് വാശി പിടിച്ചു.

പിന്നീട് പൊലീസും കോടതി ജീവനക്കാർ ഉൾപ്പെടെ എല്ലാവരുമായി ദീർഘനേരം സംസാരിച്ചു. എന്നിട്ടും തീരുമാനമായില്ല. ഭാര്യയെയും കുഞ്ഞിനെയും സ്വീകരിക്കാൻ യുവതിയുടെ ഭർത്താവ് കോടതിയിൽ എത്തിയെങ്കിലും ഒപ്പം പോകാൻ യുവതി കൂട്ടാക്കിയില്ല. ഒരു ഭാഗത്ത് മക്കൾ. മറുഭാഗത്ത് തന്നെ വിശ്വസിച്ച് ഇറങ്ങി വന്ന ഭർതൃമതിയും കുഞ്ഞും. ഇതോടെ ജോതിഷി ത്രിശങ്കുവിലായി.

കോടതി പരിസരത്ത് മണിക്കൂറുകൾ നീണ്ട പിരിമുറുക്കം. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് 5 മണിയോടെ ഭർതൃമതിയേയും കുഞ്ഞിനെയും ചേമ്പറിലേക്ക് വിളിപ്പിച്ച് മൊഴിയെടുത്തു. യുവതി ഭർത്താവിനെതിരെ ഗുരുതരമായ പരാതി മജിസ്‌ട്രേറ്റിന് മുന്നിൽ ഉന്നയിച്ചു. ഭർത്താവ് തന്നെയും മകളെയും ദ്രോഹിക്കുന്നതായി പരാതിപ്പെട്ടു. കുഞ്ഞിനെ മർദ്ദിച്ചു. തന്നെ മൃഗീയമായി മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തതായി പറഞ്ഞു.

ഇതേതുടർന്ന് കോടതി യുവതിയുടെ മൊഴിയിലെ പരാതിയിൽ ഭർത്താവിനെതിരെ പീഡനം, പോക്‌സോ വകുപ്പുകൾ കേസെടുക്കാൻ ചന്തേര പൊലീസിന് നിർദ്ദേശം നൽകി. യുവതിയെയും കുഞ്ഞിനെയും പടന്നക്കാട്ടെ സ്‌നേഹ ഭവനിൽ തത്കാലം താമസിപ്പിച്ച് നടപടി സ്വീകരിക്കാൻ ന്യായാധിപൻ വിധിച്ചു. ഇതോടെ. ജോത്തിഷിയും മക്കളും ഒരു വഴിക്കും ഭർത്താവും സുഹൃത്തുക്കളും മറുവഴിക്കും സ്ഥലം വിട്ടു

Facebook Comments Box

By admin

Related Post