Kerala News

ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ് സൈക്കിളിലിടിച്ച് ബ്യൂട്ടീഷ്യന് ദാരുണാന്ത്യം

Keralanewz.com

ആലപ്പുഴ: ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ് സൈക്കിളിലിടിച്ച് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം.ഉത്തർപ്രദേശ്​ സമ്പാൽ ഗോവിന്ദപൂർ ജമീൽ അഹമ്മദിന്‍റെ മകൻ സെയ്ഫ്​ അലിയാണ്​ (27) മരിച്ചത്​.  കൊട്ടാരപ്പാലത്ത് പ്രവർത്തിക്കുന്ന മെൻസ് ബ്യൂട്ടിപാർലറിൽ ബ്യൂട്ടീഷനായി ജോലി ചെയ്തുവരികയായിരുന്നു അലി.

കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നരയോടെ ആലപ്പുഴ കൊട്ടാര പാലത്തിന്​ സമീപത്താണ് അപകടമുണ്ടായത്.  ബ്യൂട്ടീഷനായി ജോലി ചെയ്തു വന്നിരുന്ന സെയ്ഫ് അലി ഭക്ഷണം കഴിച്ച ശേഷം താമസ സ്ഥലത്തു നിന്നും സൈക്കിളില്‍ തിരികെ ജോലി സ്ഥലത്തേക്ക് വരുമ്പാഴാണ് അപകടം സംഭവിച്ചത്. സൈക്കിളിൽ പോവുന്നതിനിടെ ഇതേദിശയിലൂടെ എത്തിയ കെഎസ്ആർടിസി ബസ് ഹാൻഡിലിൽ തട്ടുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക്​ തെറിച്ചുവീണ്​​ ഗുരുതര പരിക്കേറ്റ ഇയാളെ ഉടനേ തന്നെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തോപ്പുംപടിയിൽ നിന്ന്​ ആലപ്പുഴയി​ലെത്തി വണ്ടാനം മെഡിക്കൽ കോളജിലേക്ക്​ പോയ കെഎസ്ആർടിസി ഓർഡിനറി ബസ്സാണ് അലിയെ ഇടിച്ചു വീഴ്ത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു

Facebook Comments Box