ഹോം ഗാര്‍ഡില്‍ ഇനി 30 ശതമാനം സ്ത്രീകള്‍; സര്‍ക്കാര്‍ ഉത്തരവിറക്കി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: ഹോംഗാര്‍ഡില്‍ 30ശതമാനം സ്ത്രീകള്‍ക്ക് സംവരണം നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.  ഇതുവരെ വിമുക്ത ഭടന്‍മാര്‍ക്കും, പൊലീസ് ജയില്‍, എക്‌സൈസ്, വനംവകുപ്പികളില്‍ നിന്നും വിരമിച്ച പുരുഷന്‍മാര്‍ക്കും മാത്രമാണ് ദിവസവേതനത്തില്‍ നിയമനം നല്‍കിയിരുന്നത്. ട്രാഫിക്ക് നിയന്ത്രണത്തിനും പൊലീസ് സ്‌റ്റേഷനുകളിലും ഫയര്‍ഫോഴ്‌സിലുമാണ് ഹോം ഗാര്‍ഡുകളെ നിയമിക്കുന്നത്.  ഹോം ഗാര്‍ഡില്‍ സ്ത്രീകള്‍ക്കും സംവരണം നല്‍കണമെന്ന് ഫയര്‍ഫോഴ്‌സ് മേധാവി ആര്‍.ശ്രീലേഖയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് നിയമനം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •