Kerala News

ശോഭനാ ജോര്‍ജ്‌ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

Keralanewz.com

അമ്ബലപ്പുഴ: ഔഷധി ചെയര്‍പഴ്‌സണ്‍ ശോഭനാ ജോര്‍ജ്‌ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ചെങ്ങന്നൂരില്‍നിന്ന്‌ തൃശൂരിലേക്കുള്ള യാത്രാമധ്യേ ദേശീയ പാതയില്‍ പുന്നപ്ര കപ്പക്കട ജങ്‌ഷന്‌ വടക്ക്‌ വാട്ടര്‍ വര്‍ക്‌സിനു സമീപം ഇന്നലെ രാവിലെ 11 ഓടെയാണ്‌ ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്‌.

എതിര്‍ദിശയില്‍ ഗൃഹോപകരണങ്ങള്‍ കയറ്റിയെത്തിയ പിക്‌ അപ്‌ വാന്‍ മുന്നിലുള്ള ആംബുലന്‍സിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ശോഭനാ ജോര്‍ജ്‌ സഞ്ചരിച്ച ഇന്നോവ കാറില്‍ ഇടിക്കുകയായിരുന്നു.അപകടത്തില്‍ മറ്റൊരു കാറിന്റെ ചില്ലും തകര്‍ന്നു. ഈ സമയം ഇതുവഴിയെത്തിയ എച്ച്‌.സലാം എം.എല്‍.എ യുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി.വിവരമറിഞ്ഞെത്തിയ പുന്നപ്ര പോലീസ്‌ ഭാഗികമായി തടസപ്പെട്ട ഗതാഗതം പുന:സ്‌ഥാപിച്ചു.അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.

Facebook Comments Box