Fri. Apr 19th, 2024

ഓണ്‍ലൈനില്‍ സാധനം ഓര്‍ഡര്‍ ചെയ്ത് വാങ്ങുന്നവരെ തേടി തട്ടിപ്പുകാര്‍; പ​ണ​മി​ട​പാ​ടു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെന്ന് പോ​ലീ​സ്

By admin Jun 21, 2021 #news
Keralanewz.com

കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്തെ ഭൂ​രി​ഭാ​ഗം ആ​ളു​ക​ള്‍ പ​ണ​മി​ട​പാ​ടു​ക​ള്‍ ഓ​ണ്‍​ലൈ​ന്‍ ആ​പ്പ് മു​ഖേ​ന ആ​ക്കി​യ​തോ​ടെ ത​ട്ടി​പ്പു​ക​ളും പെ​രു​കു​ന്നു. അ​തേ​സ​മ​യം ത​ട്ടി​പ്പി​ല്‍ മ​ല​യാ​ളി​ക​ള്‍​ക്കു കൂ​ടി പ​ങ്കു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന തെ​ളി​വു​ക​ള്‍ പു​റ​ത്തു​വി​ടു​ന്ന​തി​നൊ​പ്പം ഓ​ണ്‍​ലൈ​ന്‍ പ​ണ​മി​ട​പാ​ടു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.

ആ​ദ്യം ഫോ​ണ്‍ കോ​ള്‍ഓ​ണ്‍​ലൈ​ന്‍ ഷോ​പ്പിം​ഗ് സൈ​റ്റു​ക​ളി​ല്‍​നി​ന്ന് എ​ന്തെ​ങ്കി​ലും സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യാ​ല്‍ തൊ​ട്ട​ടു​ത്ത ദി​വ​സം ന​റു​ക്കെ​ടു​പ്പി​ല്‍ വി​ജ​യി​യാ​ണെ​ന്ന് അ​റി​യി​ച്ച്‌ ചി​ല ഫോ​ണ്‍​കോ​ളു​ക​ള്‍ എ​ത്തു​ന്ന​താ​ണ് ത​ട്ടി​പ്പി​ന്‍റെ ആ​ദ്യ​പ​ടി.

മുന്‍പ് ഫോ​ണ്‍ വി​ളി എ​ത്തി​യി​രു​ന്ന​ത് ഇം​ഗ്ലീ​ഷി​ലാ​യി​രു​ന്നെ​ങ്കി​ല്‍ സ​മീ​പ​കാ​ല​ത്തി​ലാ​യി ഇ​ത് മ​ല​യാ​ള​ത്തി​ലാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യി​ട്ടു​ള്ള​വ​ര്‍​ക്ക് ല​ഭി​ച്ചി​ട്ടു​ള്ള​ത്.

ആ​ദ്യം ഓ​ണ്‍​ലൈ​ന്‍ മു​ഖേ​ന ഓ​ര്‍​ഡ​ര്‍ ചെ​യ്ത സാ​ധ​നം കി​ട്ടി​യോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന ത​ട്ടി​പ്പ് സം​ഘം ഓ​ണ്‍​ലൈ​നി​ല്‍ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യ​വ​ര്‍​ക്കാ​യി ന​ട​ത്തി​യ ന​റു​ക്കെ​ടു​പ്പി​ല്‍ മെ​ഗാ ബ​മ്ബ​ര്‍ സ​മ്മാ​നം ല​ഭി​ച്ചു എ​ന്ന വ്യാ​ജ സ​ന്ദേ​ശം ന​ല്‍​കും

Facebook Comments Box

By admin

Related Post