Kerala News

നാടക സിനിമാ നടി സത്യവതി അന്തരിച്ചു

Keralanewz.com

കോഴിക്കോട്: നാടക സിനിമാ നടി വേങ്ങേരി പടിഞ്ഞാറെ പുരയ്ക്കല്‍ സത്യവതി (66) അന്തരിച്ചു.

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അര നൂറ്റാണ്ടായി കേരളത്തിലെ ഒട്ടേറെ നാടക ട്രൂപ്പുകളില്‍ അം​ഗമായിരുന്നു സത്യവതി. സിനിമയിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ചിരന്തന, കലാ നിപുണ, വടകര വരദ, കൊയിലാണ്ടി സോമ, കോഴിക്കോട് കാദംബരി, ഗുരുവായൂര്‍ വിശ്വഭാരതി, ഷൊര്‍ണൂര്‍ സ്വാതി തുടങ്ങിയ പ്രൊഫഷണല്‍ ട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ച്‌ വേദിയില്‍ നിരവധി കഥാപാത്രങ്ങളായി.

ഇന്ത്യയിലെ വിവിധ വേദികളില്‍ നാടകം അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്ടെ അമ്മച്വര്‍ നാടക വേദിയിലും സത്യവതി സജീവമായിരുന്നു. മധു മോഹന്‍ സംവിധാനം ചെയ്ത മാനസി, ലേഡീസ് ഹോസ്റ്റല്‍, എന്നീ സീരിയലുകളിലും “മരിക്കുന്നില്ല ഞാന്‍” എന്ന സിനിമയിലും അഭിനയിച്ചു.

ഭര്‍ത്താവ്: വിപി രാജന്‍. മകള്‍: ദിവ്യ (ബേബി മെമ്മോറിയാല്‍ ഹോസ്പിറ്റല്‍). മരുമകന്‍: നിഖില്‍ കുമാര്‍ (ഹൈലൈറ്റ് മാള്‍). സഹോദരങ്ങള്‍: സുരേന്ദ്രന്‍, യതീന്‍ന്ദ്രന്‍, ജയമ്മ, പരേതരായ നാടക രചയിതാവ് സുകുമാരന്‍ വേങ്ങേരി, നാടക നടന്‍ ശ്രീനിവാസന്‍ കോഴിക്കോട്

Facebook Comments Box