ഇന്ധനവില ഇന്നും കൂടി. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്നു വര്‍ധിച്ചത്.
11 ദിവസത്തിനിടെ പെട്രോളിന് 6.98 രൂപയും ഡീസലിന് 6.74 രൂപയുമാണ് കൂടിയത്.
കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 111.38 രൂപയും ഡീസലിന് 98.38 രൂപയുമായാണ് വില. തിരുവനന്തപുരത്ത് ഡീസല്‍ വില വീണ്ടും ലീറ്ററിന് 100 രൂപ കടന്നു. തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍ ലിറ്ററിന് 100 .14 രൂപയായി.
കഴിഞ്ഞ ഒക്ടോബര്‍ 11നാണ് ഇതിനുമുമ്ബ് തിരുവനന്തപുരത്ത് ഡീസല്‍ വില 100 കടന്നത്. നവംബര്‍ മൂന്നിന് എക്സൈസ് ഡ്യൂട്ടി കുറച്ചപ്പോള്‍ വില വീണ്ടും നൂറില്‍ താഴെയെത്തി
Facebook Comments Box