Kerala News

ആലപ്പുഴയിൽ ഗുണ്ടാ ആക്രമണം; ഒരാൾക്ക് വെട്ടേറ്റു

Keralanewz.com

ആലപ്പുയിൽ ഗുണ്ടാ ആക്രമണത്തിൽ  ഒരാൾക്ക് വെട്ടേറ്റു. ആര്യാട് സ്വദേശി വിമലിനാണ് ഇന്നലെ രാത്രി വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ ടെമ്പർ ബിനു എന്നയാളാണെന്ന് പോലീസ് പറഞ്ഞു. വ്യക്തി വൈരാഗ്യമാണെന്നാണ് പ്രാഥമിക നിഗമനം.
     കഴിഞ്ഞ ദിവസം രണ്ട് കൊലപാതകങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ, ജില്ലയിൽ ശക്തമായ പോലീസ് കാവൽ നിലനിൽക്കുമ്പോഴാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത് എന്നത് ഏറെ ഗൗരവകരമാണ്

Facebook Comments Box