Movies

മറുപടികള്‍ തരാന്‍ പറ്റിയ, വൃത്തികേടുകള്‍ വിളിച്ച്‌ പറയാത്ത കമന്റുകള്‍ പ്രതീക്ഷിച്ച്‌ കൊള്ളുന്നു

Keralanewz.com

കൊച്ചി: ബാലതാരമായി വന്ന് പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറിയ താരമാണ് സനുഷ സന്തോഷ്. ചുരുങ്ങിയ ചിത്രങ്ങളില്‍ മാത്രമേ നായികയായി അഭിനയിച്ചിട്ടുള്ളു എങ്കിലും തന്റെ അഭിനയ മികവുകൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ സനുഷയ്ക്ക് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇപ്പോള്‍ തന്റെ ഗ്ലാമറസായ പുതിയ ചിത്രം പങ്കുവെച്ചുകൊണ്ട് സനുഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വാക്കുകളാണ് തരംഗമാകുന്നത്.

സിനിമ ഇല്ലാത്തതിനാല്‍ തുണിയൂരി അല്ലെങ്കില്‍ തുണിയുടെ അളവ് കുറച്ചു എന്നൊക്കെയുള്ള കമന്റുകള്‍ ബോറടിച്ചു എന്നും കൂടുതല്‍ താല്പര്യമുള്ള മറുപടികള്‍ തരാന്‍ പറ്റിയ കമന്റുകള്‍ പ്രതീക്ഷിച്ച്‌ കൊള്ളുന്നുവെന്നുമാണ് നടി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

സനുഷ സന്തോഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

സിനിമ ഇല്ലാത്തതിനാല്‍ തുണിയൂരി അല്ലെങ്കില്‍ തുണിയുടെ അളവ് കുറച്ചും എന്നൊക്കെയുള്ള comments ബോറടിച്ചു എന്നും കൂടുതല്‍ interesting മറുപടികള്‍ തരാന്‍ പറ്റിയ, വൃത്തികേടുകള്‍ വിളിച്ച്‌ പറയാത്തതുമായ comments പ്രതീക്ഷിച്ച്‌ കൊള്ളുന്നുവെന്നും അറിയിച്ച്‌കൊണ്ട്, സസ്സ്‌നേഹം സനുഷ സന്തോഷ്
ആരംഭിച്ചുകൊള്ളൂ മ്ം

Facebook Comments Box