Kerala News

കേരളത്തില്‍ കഴിഞ്ഞ മൂന്നു വർഷങ്ങൾ കൊണ്ട് തൊഴില്‍ പരിശീലനം ലഭിച്ചത് 3 ലക്ഷം യുവാക്കള്‍ക്ക് തോമസ് ചാഴികാടന്‍ എംപിയുടെ ചോദ്യത്തിന് കേന്ദ്ര തൊഴില്‍ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ സഭയെ അറിയിച്ചു

Keralanewz.com

ന്യൂഡല്‍ഹി: കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ കീഴില്‍ കേരളത്തില്‍ 3,07,998 യുവജനങ്ങള്‍ക്ക് കഴിഞ്ഞ മൂന്നു വർഷങ്ങൾകൊണ്ട് തൊഴില്‍ പരിശീലനം നല്‍കിയതായി ആയി തോമസ് ചാഴികാടന്‍ എംപിയെ കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു. കേരളത്തിലെ തൊഴില്‍ രഹിതരായ യുവജനങ്ങളുടെ നൈപുണ്യ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പദ്ധതികളുടെ വിശദാംശങ്ങളും ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിച്ചവരുടെ എണ്ണവും സംബന്ധിച്ച് എംപിയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് കേന്ദ്ര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്


പ്രധാനമന്ത്രി മന്ത്രി കൗശല്‍ വികാസ് യോജന (പിഎംകെവൈ) പദ്ധതിയില്‍ 1,45,573 പേര്‍ക്കും, ജന്‍ശിക്ഷണ്‍ സന്‍സ്ഥാന്‍ (ജെഎസ്എസ് ) പദ്ധതിയില്‍ 36,489 പേര്‍ക്കും, നാഷണല്‍ അപ്രന്റിസ്ഷിപ്പ് പ്രമോഷന്‍ സ്‌കീമില്‍ 19, 891 പേര്‍ക്കും, വ്യവസായ പരിശീലന സ്ഥാപനങ്ങള്‍ (ഐ ടി ഐ) വഴി 106, 045 പേര്‍ക്കും തൊഴില്‍ പരിശീലനം നല്‍കിയതായി കേന്ദ്രമന്ത്രി എംപിയെ അറിയിച്ചു

Facebook Comments Box