Kerala News

കൊവിൻ ആപ്പിൽ വരുന്ന അപ്ഡേഷൻ ഉടൻ പൂർത്തിയാകും ; പേരു വിരങ്ങൾ തിരുത്താൻ അവസരം

Keralanewz.com

തിരുവനന്തപുരം: കൊവിൻ ആപ്പിൽ വരുന്ന പുതിയ മാറ്റങ്ങളുൾപ്പെടുത്താനുള്ള അപ്ഡേഷൻ നാളെയോടെ പൂർത്തിയായേക്കും.തുടക്കത്തിൽ ഏറെ താളപ്പിഴകളുണ്ടായിരുന്ന കൊവിൻ പോർട്ടൽ നിലവിൽ രജിസ്ട്രേഷന് വലിയ തടസ്സങ്ങളും തർക്കങ്ങളുമില്ലാതെ മുന്നോട്ടു പോവുകയാണ്. രജിസ്റ്റർ ചെയ്ത് കഴിഞ്ഞവർക്ക് കൊവിൻ പോർട്ടലിൽ പേര്, പ്രായം ഉൾപ്പടെയുള്ള പ്രധാനപ്പെട്ട വിവരങ്ങൾ തിരുത്താനുള്ള സംവിധാനം ഉടനെ നിലവിൽ വരും.

രജിസ്റ്റർ ചെയ്തയാൾക്ക് തന്നെ തെറ്റുകളുണ്ടെങ്കിൽ തിരുത്തി സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനാകും. ഇതടക്കമുള്ള അപ്ഡേഷനാണ് പുരോഗമിക്കുന്നത്. നിലവിൽ പോർട്ടൽ വഴി ഒരാൾക്ക് നാല് കുടുംബാംഗങ്ങളെ വരെ ചേർക്കാനുള്ള സംവിധാനം തുടരുമെന്നാണ് വിവരം. നേരത്തെ രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങളും അതേപടി നിലനിൽക്കുമെന്നാണ് കൊവിൻ ആപ്പുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്.അപ്ഡേഷൻ വരുന്നതോടെ ഇവ പുതുതായി ചേർക്കേണ്ടി വരുമോയെന്ന ആശങ്ക പലരിലുമുണ്ട്. വേണ്ടി വരില്ലെന്നാണ് വിദഗ്ദർ വ്യക്തമാക്കുന്നത്.

Facebook Comments Box