Sat. Apr 20th, 2024

രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഇ​ന്നു കേ​ര​ള​ത്തി​ല്‍ എ​ത്തും

By admin Dec 21, 2021 #president of india
Keralanewz.com

കൊ​ച്ചി: നാ​ലു​ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഇ​ന്നു കേ​ര​ള​ത്തി​ലെ​ത്തും.കാ​സ​ര്‍​ഗോ​ഡ്, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്നും നാ​ളെ​യും മ​റ്റ​ന്നാ​ളു​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ രാ​ഷ്‌​ട്ര​പ​തി പ​ങ്കെ​ടു​ക്കും.

ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​കാ​സ​ര്‍​ഗോ​ഡ് പെ​രി​യ കാ​മ്ബ​സി​ല്‍ ന​ട​ക്കു​ന്ന കേ​ര​ള കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ അ​ഞ്ചാ​മ​ത് ബി​രു​ദ​ദാ​ന ച​ട​ങ്ങാ​ണ് അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കു​ന്ന ആ​ദ്യ​പ​രി​പാ​ടി. ഉ​ച്ച​യ്ക്ക് 12.30ന് ​ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന രാ​ഷ്‌​ട്ര​പ​തി അ​വി​ടെ​നി​ന്ന് ഹെ​ലി​കോ​പ്റ്റ​റി​ല്‍ ഒ​ന്നോ​ടെ​യാ​ണ് പെ​രി​യ കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഹെ​ലി​പാ​ഡി​ല്‍ വ​ന്നി​റ​ങ്ങു​ക.

വൈ​കു​ന്നേ​രം 6.35ന് ​കൊ​ച്ചി നാ​വി​ക സേ​നാ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തു​ന്ന രാ​ഷ്‌​ട്ര​പ​തി സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം കൊ​ച്ചി താ​ജ് മ​ല​ബാ​ര്‍ റി​സോ​ര്‍​ട്ടി​ല്‍ വി​ശ്ര​മി​ക്കും. നാ​ളെ രാ​വി​ലെ 9.50 മു​ത​ല്‍ സ​തേ​ണ്‍ നേ​വ​ല്‍ ക​മാ​ന്‍​ഡി​ല്‍ നാ​വി​ക​സേ​ന​യു​ടെ ഓ​പ്പ​റേ​ഷ​ണ​ല്‍ ഡെ​മോ​ണ്‍​സ്‌​ട്രേ​ഷ​ന്‍ വീ​ക്ഷി​ക്കു​ന്ന അ​ദ്ദേ​ഹം 11.30ന് ​വി​ക്രാ​ന്ത് സെ​ല്ലും സ​ന്ദ​ര്‍​ശി​ക്കും.

23ന് ​രാ​വി​ലെ 10.20 ന് ​നാ​വി​ക​സേ​നാ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു തി​രി​ക്കും. അ​വി​ടെ പി.​എ​ന്‍. പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കും. 24ന് ​രാ​വി​ലെ 9.50ന് ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നു ഡ​ല്‍​ഹി​ക്ക് മ​ട​ങ്ങും.

Facebook Comments Box

By admin

Related Post

You Missed