Wed. May 8th, 2024

മാതൃഭൂമിയിലെ പ്രൈംടൈം ചര്‍ച്ച അവതാരക സ്മൃതി പരുത്തിക്കാട് മീഡിയവണിലേക്ക്,സീനിയര്‍ കോഡിനേറ്റിംഗ് എഡിറ്ററായി ജനുവരി 15ന് ചുമതലയേല്‍ക്കും

By admin Dec 21, 2021 #news
Keralanewz.com

മാതൃഭൂമി വിടുന്ന സ്മൃതി മീഡിയ വണ്ണിലേക്കാണ് പോകുന്നത്. ജനുവരി 15ന് മീഡിയ വണ്‍ ചാനലില്‍ സീനിയര്‍ കോഡിനേറ്റിംഗ് എഡിറ്ററായി ചുമതലയേല്‍ക്കും.

കൈരളി, ഇന്ത്യാവിഷന്‍, മനോരമ എന്നീ ചാനലുകളില്‍ ജോലിചെയ്തതിന് ശേഷമാണ് സ്മൃതി മാതൃഭൂമിയില്‍ എത്തിയത്.

അഭിലാഷ് മോഹനന്‍ മാതൃഭൂമി ന്യൂസില്‍ പോയ സാഹചര്യത്തിലാണ് പ്രൈം ടൈം ഡിബേറ്റ് അവതാരക ആയി മീഡിയ വണ്‍ മാനേജ്മെന്റ് സ്മൃതി പരുത്തിക്കാടിനെ ചാനലിലേക്ക് എത്തിക്കുന്നത്. നേരത്തെ മനോരമ ന്യൂസ് ചാനല്‍ വിട്ട് പ്രമോദ് രാമന്‍ മീഡിയ വണ്‍ എഡിറ്റര്‍ ആയി ചുമതല ഏറ്റിരുന്നു. രാജീവ് ദേവരാജ് മീഡിയ വണ്ണില്‍ നിന്ന് മാതൃഭൂമിയിലേക്ക് പോയ ഒഴിവില്‍ ആയിരുന്നു പ്രമോദ് രാമന്റെ നിയമനം

Facebook Comments Box

By admin

Related Post