Fri. Apr 19th, 2024

നവജാതശിശുവിനെ കൊന്ന് കനാലില്‍ ഉപേക്ഷിച്ച സംഭവം, അമ്മയും കാമുകനും അറസ്റ്റില്‍

By admin Dec 23, 2021 #news
Keralanewz.com

മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം നഗരത്തിലെ കനാലില്‍ നിന്നും പൊലീസ് കണ്ടെടുത്തു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. അവിവാഹിതയായ മേഘ എന്ന യുവതി ഒരു കുഞ്ഞിനു ജന്മം നല്‍കിയത് ഞായറാഴ്ച രാത്രിയാണ്. കുഞ്ഞു കരയുന്നത് പുറത്തു കേള്‍ക്കാതിരിക്കാന്‍ കട്ടിലിനടിയില്‍ സൂക്ഷിച്ച ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നു. പിന്നീട് യുവതിയുടെ കാമുകനും സുഹൃത്തും ചേര്‍ന്ന് നവജാത ശിശുവിന്റെ മൃതദേഹം വഴിയോരത്തെ കനാലിലെറിഞ്ഞു

തൃശൂര്‍: പൂങ്കുന്നം എം.എല്‍.എ റോഡ് കനാലില്‍ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയടക്കം മൂന്ന് പേരെ തൃശൂര്‍ സിറ്റി പൊലീസ് അറസ്റ്റു ചെയ്തു. തൃശ്ശൂര്‍ വരടിയം മമ്ബാട്ട് വീട്ടില്‍ മേഘ (22) വരടിയം ചിറ്റാട്ടുകര വീട്ടില്‍ മാനുവല്‍ (25) ഇയാളുടെ സുഹൃത്ത് അമല്‍ (24) എന്നിവരാണ് പിടിയിലായത്.

അവിവാഹിതയായ മേഘയും ഇമ്മാനുവേലും അടുപ്പത്തിലായിരുന്നു. എം.കോം ബിരുദധാരിയായ മേഘ നഗരത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയാണ്. മാനുവല്‍ പെയ്ന്റിങ് തൊഴിലാളിയും.

ഈ ബന്ധത്തില്‍ മേഘ ഗര്‍ഭിണിയായി. ഞായറാഴ്ച രാത്രിയാണ് പ്രസവിച്ചത്. കുഞ്ഞു കരയുന്നത് പുറത്തു കേള്‍ക്കാതിരിക്കാന്‍ കട്ടിലിന്റെ അടിയില്‍ സൂക്ഷിച്ച ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നു എന്നാണ് മേഘയുടെ മൊഴി.

പിറ്റേന്ന് വരെ മൃതദേഹം കട്ടിലിനടിയില്‍ സൂക്ഷിച്ചു. താന്‍ ഗര്‍ഭിണിയായ വിവരം മേഘ കുടുംബത്തെ അറിയിച്ചിരുന്നില്ല. തനിച്ചു മുറിയില്‍ കഴിഞ്ഞിരുന്നതിനാല്‍ സംഭവിച്ചതോന്നും കുടുംബവും അറിഞ്ഞില്ല. പൊലീസിനോടു വീട്ടുകാര്‍ പറഞ്ഞതും ഇപ്രകാരമാണ്.

ചൊവ്വാഴ്ച രാവിലെയാണ് പൂങ്കുന്നം എം.എല്‍.എ റോഡിനു സമീപം വെള്ളം ഒഴുകുന്ന കനാലില്‍ നവജാതശിശുവിന്റെ മൃതദേഹം സഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആളുകള്‍ അറിയിച്ചതിനെതുടര്‍ന്ന്, പൊലീസിത്തെത്തി മൃതദേഹം ഏറ്റെടുത്ത് ഇന്‍ക്വസ്റ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ രണ്ട് യുവാക്കള്‍ ബൈക്കില്‍ വന്ന്, സഞ്ചി ഉപേക്ഷിച്ച്‌ പോകുന്നത് പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടു. അങ്ങനെയാണ് തൃശൂര്‍ വരടിയം സ്വദേശികളായ മാനുവലും ഇയാളുടെ സുഹൃത്ത് അമലും പിടിയിലായത്.
ചോദ്യം ചെയ്യലിന് ഒടുവില്‍ മേഘയും പിടിയിലായി

Facebook Comments Box

By admin

Related Post