Kerala News

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതില്‍ എതിര്‍പ്പ് ഉന്നയിച്ചവര്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

Keralanewz.com

ന്യൂഡല്‍ഹി: രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്ന് 21 ആക്കാനുള്ള ബില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ലോകസഭയില്‍ അവതരിപ്പിച്ചതോടെ എതിര്‍പ്പുകള്‍ മറനീക്കി പുറത്തുവന്നു.

വിവാഹപ്രായം 21 ആക്കാനുള്ള നീക്കത്തില്‍ ആര്‍ക്കാണ് പ്രശ്നമുള്ളതെന്ന് എല്ലാവരും കാണുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

‘പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 വയസാക്കി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ പരിശ്രമിക്കുന്നു. അതിലൂടെ അവര്‍ക്ക് പഠിക്കാനും സ്വന്തം കാലില്‍ നില്‍ക്കാനും സാധിക്കും. പെണ്‍ മക്കള്‍ക്ക് വേണ്ടിയാണ് ഈ തീരുമാനം എടുക്കുന്നത്. ഇതില്‍ ആര്‍ക്കാണ് പ്രശ്നമുള്ളതെന്ന് എല്ലാവരും കാണുന്നുണ്ട്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാഹ പ്രായം ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ സ്ത്രീകള്‍ സന്തുഷ്ടരാണെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്ക് വേണ്ടി നിരവധി പദ്ധതികളാണ് രാജ്യത്ത് ഇതുവരെ നടപ്പാക്കിയത്. രാജ്യത്തുടനീളമുള്ള സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികളെ പ്രവേശിപ്പിക്കാനുള്ള തീരുമാനമെടുത്തത് ബിജെപി സര്‍ക്കാരാണ്, മുത്തലാഖ് നിരോധ നിയമം നടപ്പിലാക്കി, ഇപ്പോള്‍ വിവാഹ പ്രായം ഉയര്‍ത്തുന്നു.സത്രീകളുടെ ഉന്നമനത്തിനായി ഇനിയും നിരവധി പരിപാടികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Facebook Comments Box