Kerala News

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസിനെ അപമാനിക്കാന്‍ ശ്രമം; പൊലീസില്‍ പരാതി നല്‍കി

Keralanewz.com

പത്തനംതിട്ട: പി ടി തോമസ് എം എല്‍ എയുടെ മരണത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ ഇട്ടവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്ത്.

ഇന്നലെ  രാവിലെ അന്തരിച്ച പി ടി തോമസിനെക്കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അപകീ‍ര്‍ത്തികരമായ കുറിപ്പുകള്‍ ഇട്ടിരുന്നു. ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം നഹാസാണ് പരാതിയുമായി രംഗത്തെത്തിയത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

ഇന്നലെ  രാവിലെ പത്ത് മണിയോടെ തമിഴ്നാട്ടിലെ വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റും തൃക്കാക്കര എംഎല്‍എയുമായ പിടി തോമസ് അന്തരിച്ചത്. അര്‍ബുദരോഗബാധിതനായി പിടി തോമസ് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ചികിത്സയുടെ ഭാഗമായി വെല്ലൂരില്‍ തുടരുന്നതിനിടെയാണ് മരണം. 71 വയസ്സായിരുന്നു

Facebook Comments Box