Sat. May 4th, 2024

പി.ടിയുടെ വേർപാടിലൂടെ നഷ്ടമായത് ജില്ലയുടെ വ്യാപാര മേഖലയ്ക്ക് എന്നും താങ്ങും തണലുമായി നിന്ന മികച്ച ജനപ്രതിനിധി–തൊടുപുഴ താലൂക്ക് റൂറൽ മർച്ചൻറ്സ് സഹകരണ സംഘം

Keralanewz.com

തൊടുപുഴ ; മുതിർന്ന കോൺഗ്രസ് നേതാവും ഇടുക്കി എംപിയും തൊടുപുഴ എംഎൽഎയും ആയിരുന്ന പി ടി തോമസ് എംഎൽഎ യുടെ ആകസ്മിക വേർപാടിൽ തൊടുപുഴ താലൂക്ക് റൂറൽ മർച്ചൻറ്സ് വെൽഫെയർ സഹകരണ സംഘം ഭരണസമിതി യോഗം അനുശോചിച്ചു.

പ്രസിഡൻറ് ജയകൃഷ്ണൻ പുതിയേടത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സാജു കുന്നേമുറി അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലയുടെ വ്യാപാര മേഖലയ്ക്ക് എന്നും താങ്ങും തണലുമായി നിന്ന മികച്ച ജനപ്രതിനിധിയാണ് പി.ടിയുടെ വേർപാടിലൂടെ നഷ്ടമായതെന്ന് ഭരണസമിതി യോഗം വിലയിരുത്തി. ഡയറക്ടർ ബോർഡ് മെമ്പർമാരായ ഷിബു ഈപ്പൻ, ജോമി കുന്നപ്പള്ളി, ഷാജി വർഗീസ്, സിഎസ് ശശീന്ദ്രൻ, നിമ്മി ഷാജി, പി എച്ച് അസീസ്, കെആർ സുരേഷ്,സിനി മനോജ്, രാജലക്ഷ്മി പ്രകാശ് , തുടങ്ങിയവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post