Mon. Apr 29th, 2024

പി ടിക്ക് ജന്മനാടിന്റെ വിട; ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളെത്തി, സംസ്‌കാരം വൈകിട്ട്

By admin Dec 23, 2021 #homage #p t thomas
Keralanewz.com

കൊച്ചി: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസ് എം എല്‍ എയുടെ സംസ്‌കാരം ഇന്ന്. കൊച്ചി രവിപുരം ശ്മശാനത്തില്‍ വൈകിട്ട് 5.30നാണ് സംസ്‌കാരം. മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി ആകും സംസ്കാരചടങ്ങുകള്‍ നടക്കുക.

ഇന്ന് പുലര്‍ച്ചെ 2.45 ഓടെ ഇടുക്കിയിലെത്തിച്ച മൃതദേഹം ഉപ്പുതോട്ടിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചു. ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിയത്.

ഇടുക്കി ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേലും, പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. മൃതദേഹം ഇപ്പോള്‍ തൊടുപുഴയിലേക്ക് കൊണ്ടുപോകുകയാണ്. ഏഴരയോടെ തൊടുപുഴ രാജീവ് ഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

ഒന്‍പത് മണിയോടെ പിടിയുടെ മൃതദേഹം പാലാരിവട്ടത്തെത്തിക്കും. എറണാകുളം ഡിസിസിയിലാകും പൊതുദര്‍ശനം. ശേഷം ടൗണ്‍ ഹാളിലെത്തിക്കുന്ന മൃതദേഹത്തില്‍ രാഹുല്‍ ഗാന്ധി എംപി ഉള്‍പ്പടെയുള്ള പ്രധാന നേതാക്കളെത്തി അന്തിമോപചാരം അര്‍പ്പിക്കും.

കഴിഞ്ഞ മാസമാണ് അര്‍ബുദ ചികിത്സയ്ക്ക് ആയി പി ടി തോമസ് വെല്ലൂരിലെ ആശുപത്രിയില്‍ എത്തിയത്. ഇന്നലെ രാവിലെ 10.15നായിരുന്നു അന്ത്യം. മുന്‍ എം. പിയായ അദ്ദേഹം നിലവില്‍ കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റും തൃക്കാക്കര എം.എല്‍.എയും ആയിരുന്നു.

Facebook Comments Box

By admin

Related Post