Kerala News

ക്രിസ്ത്യന്‍ വിവാഹ രജിസ്ട്രേഷന്‍ ബില്‍; എതിര്‍പ്പുമായി ക്രൈസ്തവ സഭകള്‍

Keralanewz.com

നിയമ പരിഷ്കരണ കമ്മീഷന്‍ സമര്‍പ്പിച്ച ക്രിസ്ത്യന്‍ വിവാഹ രജിസ്ട്രേഷന്‍ ബില്ല് നടപ്പാക്കരുതെന്ന് ക്രൈസ്തവ സഭകള്‍.

ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കാന്‍ ചങ്ങനാശേരിയില്‍ ചേര്‍ന്ന ഇന്‍റര്‍കൌണ്‍സില്‍ യോഗം തീരുമാനിച്ചു. ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യം നിഷേധിക്കുന്നതാണ് ബില്ലെന്ന് യോഗം വിലയിരുത്തി.

ജസ്റ്റിസ് കെ.ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്കരണ കമ്മീഷന്‍ സര്‍ക്കാരിന് കൈമാറിയ ക്രൈസ്തവ വിവാഹ രജിസ്ട്രേഷന്‍ ബില്ലിനെതിരെ കടുത്ത വിയോജിപ്പാണ് ക്രൈസ്തവ സഭകള്‍ക്ക് ഉള്ളത്. ചങ്ങനാശേരിയില്‍ ചേര്‍ന്ന ഇന്‍റര്‍ ചര്‍ച്ച്‌ കൗണ്‍സിലില്‍, വിവിധ സഭകള്‍ പ്രതിഷേധം അറിയിച്ചു. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം നിഷേധിക്കുന്നതാണ് കമ്മീഷന്‍റെ ശിപാര്‍ശ. അതുകൊണ്ട് തന്നെ ബില്ല് നടപ്പാക്കരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനാണ് തീരുമാനം.

2008ലെ പൊതു രജിസ്ട്രേഷന്‍ ചട്ടങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണെന്ന് സഭകള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് നിലനില്‍ക്കെ പുതിയ നിയമം കൊണ്ടുവരുന്നത് മറ്റ് ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ്. സര്‍ക്കാര്‍ ബില്ലുമായി മുന്നോട്ട് പോയാല്‍ ശക്തമായി എതിര്‍ക്കാനും ക്രൈസ്തവ സഭകള്‍ തീരുമാനിച്ചിട്ടുണ്ട്.

Facebook Comments Box