Fri. Apr 19th, 2024

കൊള്ളയടിച്ച്‌ സ്വകാര്യ ബസുകള്‍: അധികം വാങ്ങുന്നത് 500 രൂപ വരെ

By admin Dec 25, 2021 #fair rate #inter state bus
Keralanewz.com

മലപ്പുറം: ക്രിസ്‌മസ്, പുതുവര്‍ഷ അവധിക്ക് നാട്ടിലെത്തുന്ന മലയാളികളെ അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ കൊള്ളയടിക്കുന്നു.

ബംഗളൂരു, ചെന്നൈ റൂട്ടുകളിലെ ടിക്കറ്റിന് 500 രൂപ വരെയാണ് അധികം ഈടാക്കുന്നത്. ഈ റൂട്ടുകളില്‍ ട്രെയിന്‍ ടിക്കറ്റുകള്‍ നേരത്തെ തീര്‍ന്നതും അവസരമാക്കി. പേരുകേട്ട കമ്ബനികളാണ് നിരക്ക് വര്‍ദ്ധനയില്‍ മുന്നിലുള്ളത്.

ചെന്നൈയിലെ ആര്‍ക്കോണം – കട്പാടി സെക്‌ഷന് കീഴില്‍ റെയില്‍വേ പാലത്തിന് അടിയന്തര അറ്റകുറ്റപ്പണി വന്നതോടെ ഇന്നലെ കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. നൂറ് കണക്കിന് യാത്രക്കാര്‍ പെരുവഴിയിലായതോടെ ചെന്നൈ – കൊച്ചി റൂട്ടില്‍ 1,​600 രൂപയ്‌ക്കുള്ളില്‍ ലഭ്യമായിരുന്ന ബസ് ടിക്കറ്റ് പൊടുന്നനെ 2,300 വരെയായി. കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം റൂട്ടിലെല്ലാം നിരക്കേറി. ബംഗളൂരു-കൊച്ചി റൂട്ടില്‍ എ.സി സ്ലീപ്പര്‍ 1,500 രൂപയ്‌ക്കുള്ളിലും സെമി സ്ലീപ്പര്‍ 1,300 രൂപയ്‌ക്കും ടിക്കറ്റ് ലഭിക്കാറുണ്ട്. ഇത് ഇന്നലെ യഥാക്രമം 2,000, 1,800 ആയി വര്‍ദ്ധിപ്പിച്ചു. ക്രിസ്മസ് ദിനത്തില്‍ തിരക്ക് കുറയുമെന്നതിനാല്‍ ടിക്കറ്റ് നിരക്കില്‍ ഇന്ന് കുറവുണ്ട്. എ.സി സ്ലീപ്പറില്‍ ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് 1,500 രൂപ മുതല്‍ ടിക്കറ്റ് ലഭിക്കും.

 കെ.എസ്.ആര്‍.ടി.സിയുടെ കൂടുതല്‍ സര്‍വീസ്

ഈമാസം 19 മുതല്‍ മൈസൂര്‍,​ ബംഗളൂരൂ റൂട്ടില്‍ 20 ട്രിപ്പുകള്‍ വരെ കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസ് നടത്തുന്നുണ്ട്. നേരത്തെയുള്ള 15 ട്രിപ്പുകള്‍ക്ക് പുറമെയാണിത്. 22 മുതല്‍ ചെന്നൈ- തൃശൂര്‍ റൂട്ടില്‍ സ്‌കാനിയ ബസ് സര്‍വീസ് തുടങ്ങി. ചെന്നൈ മലയാളി അസോസിയേഷന്റെ ആവശ്യപ്രകാരമായിരുന്നു സര്‍വീസ്. ഈ റൂട്ടിലെ ടിക്കറ്റെല്ലാം വിറ്റുതീര്‍ന്നു.

റൂട്ട്……………………………………………… ടിക്കറ്റ് നിരക്ക്……………. കൊള്ള നിരക്ക്

 ചെന്നൈ – കൊച്ചി ……………………………1,​600​ ​……………………………2,300

 ബംഗളൂരു – കൊച്ചി എ.സി സ്ലീപ്പര്‍ ……1,500 ……………………………2,000

 സെമി സ്ലീപ്പര്‍…………………………………….. 1,300……………………………1,800

‘ക്രിസ്മസ് അവധിക്ക് നാട്ടിലെത്തുന്നവരെ ലക്ഷ്യമിട്ട് ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങിയിട്ടുണ്ട്. ആവശ്യമെങ്കില്‍ പുതുവത്സരം വരെ ഇത് തുടരും”.

– ജി.പി. പ്രദീപ് കുമാര്‍,​

കെ.എസ്.ആര്‍.ടി.സി എക്സിക്യുട്ടീവ് ഡയറക്ടര്‍,​ ഓപ്പറേഷന്‍സ്

Facebook Comments Box

By admin

Related Post