Thu. May 2nd, 2024

തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ഇന്ന് ക്രിസ്മസ്; കരുതലോടെ ആഘോഷങ്ങള്‍

By admin Dec 25, 2021 #xmas
Keralanewz.com

കൊച്ചി: ക്രിസ്തുവിന്റെ ജനനത്തിന്റെ ഓര്‍മ്മ പുതുക്കി ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സംസ്ഥാനത്തുടനീളം ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥന ചടങ്ങുകള്‍ നടന്നത്.

ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു.

എറണാകുളം കാക്കനാട് മൗണ്ട് സെന്റ് തോമസ് പള്ളിയില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ ജോസഫ് കളത്തിപ്പറമ്ബിലിവന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് എറണാകുളം സെന്‍റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ ചടങ്ങുകള്‍ നടന്നത്.

തിരുവനന്തപുരം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന ക്രിസ്മസ് പ്രാര്‍ത്ഥനകള്‍ക്ക് കര്‍ദിനാള്‍ മാര്‍ ക്ലിമിസ് കാതോലിക്ക ബാവയാണ് നേത്യത്വം നല്‍കിയത്. സമാധാനത്തിനായി വിദ്വേഷം വെടിയണമെന്നും, വിദ്വേഷം നിറഞ്ഞ മനസുകള്‍ക്ക് ലോകത്ത് സമാധാനം ഉണ്ടാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post