National News

ഇസ്ലാമിസ്റ്റുകളുടെ ഭീഷണിയില്‍ കാശ്മീരില്‍ പൂട്ടിയ സെന്റ് ലൂക്‌സ് പള്ളി 30വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നു; മോദി സര്‍ക്കാരിന്റെ ധീരതയെന്ന് ക്രൈസ്തവ സഭ

Keralanewz.com

ശ്രീനഗര്‍: തീവ്രഇസ്ലാമിസ്റ്റുകളുടെ ഭീഷണിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ പള്ളി 30 വര്‍ഷങ്ങള്‍ക്ക് ശേഷം വിശ്വാസികള്‍ക്ക് തുറന്ന് നല്‍കി മോദി സര്‍ക്കാര്‍.

ശ്രീനഗറിലെ സെന്റ് ലൂക്‌സ് പള്ളിയാണ് ഇന്ന് ആരാധനയ്ക്ക് വേണ്ടി ക്രൈസ്തവ വിശ്വാസികള്‍ക്കായി തുറന്നു നല്‍കിയത്. കാശ്മീരിലെ ഏറ്റവും പഴക്കമുള്ള പള്ളികളിലൊന്നാണിത്. 125 വര്‍ഷം മുന്പു സ്ഥാപിക്കപ്പെട്ട പള്ളി ചര്‍ച്ച്‌ ഓഫ് നോര്‍ത്ത് ഇന്ത്യ(സിഎന്‍ഐ)യുടെ കീഴിലാണ്.

1990കളില്‍ കാഷ്മീരില്‍ ഇസ്ലാമിസ്റ്റ് തീവ്രവാദം ശക്തി പ്രാപിച്ചതിനെത്തുടര്‍ന്നായിരുന്നു പള്ളി അടച്ചത്. പള്ളിക്കെതിരെ ഭീകരര്‍ ആക്രമണം നടത്തുകയും ഞായറാഴ്ച്ച കുര്‍ബാന തടസപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ആരാധനക്കായി എത്തുന്ന വിശ്വാസികളെ കായികമായി അക്രമിക്കാനും മതതീവ്രവാദികള്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് അന്നു ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് പള്ളി അടച്ചുപൂട്ടിയത്.

ഇതിനെതിരെ ക്രൈസ്തവ വിശ്വാസികള്‍ പ്രതിഷേധിച്ചെങ്കിലും സര്‍ക്കാര്‍ ഇസ്ലാമിസ്റ്റ് തീവ്രവാദികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് മോദി സര്‍ക്കാര്‍ കാശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ പള്ളി തുറക്കണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കാഷ്മീര്‍ ടൂറിസം വകുപ്പ് നടത്തി.

പുനരുദ്ധരിച്ച പള്ളിയുടെ ഉദ്ഘാടനം ജമ്മു കാഷ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഇന്നു നിര്‍വഹിച്ചു. മോദി സര്‍ക്കാരിന്റെ ധീരതയാണ് പള്ളി തുറന്ന് നല്‍കുന്നതിലൂടെ തെളിയിച്ചതെന്ന് സിഎന്‍ഐ സഭാ വക്താവ് കെന്നഡി ഡേവിഡ് രാജന്‍ പറഞ്ഞു.

Facebook Comments Box