നാല് വിവാഹം കഴിച്ചു. പക്ഷേ! എന്നെ ആരും സ്‌നേഹിച്ചില്ല..!! എല്ലാവര്‍ക്കും വേണ്ടത് പണം മാത്രമായിരുന്നു – രേഖ

Spread the love
       
 
  
    

മലയാളി സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് രേഖ രതീഷ്. വില്ലത്തി വേഷങ്ങളിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ താരം പിന്നീട് എല്ലാ വേഷങ്ങളും തന്റെ കൈകളില്‍ ഭദ്രമാണെന്ന് പ്രേക്ഷകര്‍ക്ക് മുന്നില്‍ തെളിയിക്കുക ആയിരുന്നു.

ആദ്യ കാലങ്ങളില്‍ വില്ലത്തി വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോള്‍ അമ്മ വേഷത്തിലാണ് തിളങ്ങുന്നത്. മിനിസ്‌ക്രീനില്‍ തിളങ്ങുന്ന താരത്തിന് സോഷ്യല്‍ മീഡിയിലും ഏറെ ആരാധകരുണ്ട്. വീഡിയോകളും ഫോട്ടോകളുമായി തന്റെ ആരാധകര്‍ക്ക് മുന്നില്‍ എത്തുന്ന താരം സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ്

തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാനും താരം ഇത്തരം പ്ലാറ്റ്‌ഫോമിലൂടെ എത്താറുണ്ട്. രേഖ പങ്ക് വെക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ വൈറലാകാറുണ്ട്. ഇപ്പോഴിതാ താര് തന്റെ ജീവിതത്തിലുണ്ടായ ചില പാളിച്ചകളെ കുറിച്ച്‌ തുറന്ന് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രചരിക്കുന്നത്. വിവാഹ ജീവിതങ്ങളില്‍ തനിക്കുണ്ടായ പാളിച്ചകളെ കുറിച്ചായിരുന്നു താരം തുറന്ന് പറഞ്ഞത്. അക്കാര്യങ്ങള്‍ ആണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്. അച്ഛനും അമ്മയും പിരിഞ്ഞതിനാല്‍ ഒറ്റക്കായ അവസ്ഥ ആയിരുന്നെന്നും, പിന്നീട് സംഭവിച്ച വിവാഹങ്ങള്‍ എല്ലാം തന്നെ അബദ്ധം ആയിരുന്നു എന്നും രേഖ പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. എല്ലാവര്‍ക്കും എന്റെ പണം വേണമായിരുന്നു. എന്നാല്‍ ആരും എന്നെ യഥാര്‍ത്ഥമായി സ്‌നേഹിച്ചിട്ടില്ല

ഞാന്‍ പ്രണയിച്ചത് ഒരാളെ മാത്രമാണ് അതും എന്റെ ആദ്യ ഭര്‍ത്താവിനെ. അത്ര കടുത്ത പ്രണയം ആയിരുന്നു അയാളോട്. പിന്നീട് മൂന്നു പേര്‍ കൂടി കടന്ന് വന്നു എങ്കിലും അവരാരോടും അത്ര പ്രണയം തോന്നിയിട്ടില്ല. കഴിഞ്ഞ എട്ട് വര്‍ഷമായി എന്റെ കുഞ്ഞിന് വേണ്ടി മാത്രമാണ് ഞാന്‍ ജീവിക്കുന്നത്. ഞങ്ങള്‍ സന്തോഷത്തോടെ ആണ് കഴിയുന്നത് പതിനെട്ടാം വയസില്‍ ആണ് തന്റെ ആദ്യ വിവാഹം. യൂസഫ് എന്ന വ്യക്തിയെ ആണ് വിവാഹം ചെയ്തത്. എന്നാല്‍ ആ ബന്ധം അധികനാള്‍ നീണ്ട് നിന്നില്ല. പിന്നീട് നടന്‍ നിര്‍മല്‍ പ്രകാശിനെ വിവാഹം ചെയ്തു. എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തോടെ ആ ബന്ധവും അവസാനിച്ചു. അതില്‍ പിന്നെ കമല്‍ റോയ് എന്നയാളെ വിവാഹം ചെയ്തു. അതും അവസാനിച്ചതോടെ അഭിഷേകിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ അയണ്‍ എന്നൊരു മകനുണ്ട്’- രേഖ പറയുന്നു

Facebook Comments Box

Spread the love