Thu. Apr 25th, 2024

കേരള യൂത്ത് ഫ്രണ്ട് (എം) കിടങ്ങൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ” യുവജന കർഷക സംരംഭക സംഗമം ” നടത്തി

By admin Dec 26, 2021 #news
Keralanewz.com

കിടങ്ങൂർ: കേരള യൂത്ത് ഫ്രണ്ട് (എം ) കിടങ്ങൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന യുവജന കർഷക സംരംഭക സംഗമം ബഹുമാന്യനായ അഡ്വക്കേറ്റ് ജോബ് മൈക്കിൾ എം എൽ എ  ഉദ്ഘാടനം ചെയ്തു

   യൂത്ത് ഫ്രണ്ട് (എം) കിടങ്ങൂർ മണ്ഡലം  പ്രസിഡന്റ് ലിജു  മേക്കാട്ടേൽ   അധ്യക്ഷതവഹിച്ചു.കാർഷിക ഗവേഷണ കേന്ദ്രം കുമരകം അസിസ്റ്റന്റ് പ്രൊഫസർ,  Dr.ബിന്ദു പി എസ് ,കിടങ്ങൂർ അസിസ്റ്റന്റ് കൃഷി ഓഫിസർ  മഞ്ജു പുരുഷോത്തമൻ, കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജെനറൽ സെക്രട്ടറി  സിറിയക്‌ ചാഴികാടൻ എന്നിവർ ക്ലാസുകൾ നയിച്ചു.


യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ്‌  എൽബി അഗസ്റ്റിൻ, നിയോജക മണ്ഡലം പ്രസിഡന്റ്‌ ബിബിൻ വെട്ടിയാനി,കേരള കോൺഗ്രസ്‌ (എം) കോട്ടയം ജില്ലാ സെക്രട്ടറി പ്രദീപ് വലിയപറമ്പിൽ,കിടങ്ങൂർ മണ്ഡലം പ്രസിഡന്റ്‌ ബോബി മാത്യു കീക്കോലിൽ,  പി. റ്റി. ജോസഫ് പുറത്തേൽ തുടങ്ങിയവർ പ്രസംഗിച്ചു.

Facebook Comments Box

By admin

Related Post