Tue. Apr 30th, 2024

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

By admin Jun 18, 2022 #news
Keralanewz.com

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

പൊലീസ് ലാത്തി വീശികയും പൊലീസിന് നേരെ കല്ലേറ് നടക്കകയും ചെയ്തു. പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.പ്രകോപിതരായ സമരക്കാരെ പൊലീസ് ഓടിച്ചിട്ട് തല്ലി. സെക്രട്ടേറിയറ്റിന് അടുത്തുള്ള ഇടറോഡികളിലേക്ക് പ്രവര്‍ത്തകര് ഓടി മറയുകയായിരുന്നു.

സംഘര്‍ഷത്തെ തുടര്‍ന്ന് പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍ വീണ്ടും സംഘടിച്ചെത്തിയിരുന്നു. ഷാഫി പറമ്ബില്‍ ഇടപെട്ട് സംഘര്‍ഷാവസ്തയ്ക്ക് അയവ് വരുത്താന്‍ നോക്കുകയാരുന്നു.’ബോധപൂര്‍വം ടിയര്‍ ഗ്യാസും ഷെല്ലും എറിയുകയായിരുന്നു. പൊലീസുകാരോട് ഇത് നിര്‍ത്തണമെന്നും താന്‍ പ്രവര്‍ത്തകരെ നിയന്ത്രിച്ചുകൊള്ളാമെന്ന് പറഞ്ഞിട്ടും വീണ്ടും ടിയര്‍ ഗ്യാസ് എറിയാന്‍ ആഹ്വാനം കൊടുക്കുകയായിരുന്നു. ഒരു സമരത്തേയും ഉള്‍ക്കൊള്ളാന്‍ പിണറായി വിജയന്‍ തയാറല്ലെങ്കില്‍ പൊലീസിന്റേയും പിണറായിയുടേയും ഈ തിട്ടൂരത്തെ അംഗീകരിക്കാന്‍ ഞങ്ങളും തയാറല്ല’ ഷാഫി പറമ്ബില്‍ പറഞ്ഞു

Facebook Comments Box

By admin

Related Post