Kerala News

ഏഴരക്കോടി കൗമാരക്കാര്‍ക്ക് വാക്സിന്‍ നല്‍കുന്നതിന് ഉള്ള മാര്‍ഗരേഖ ഉടന്‍ കേന്ദ്രം പുറത്തിറക്കും

Keralanewz.com

നിലവില്‍ 2 തരം വാക്സിനുകള്‍ക്കാണ് കുട്ടികളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. അവസാനഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൂടുതല്‍ വാക്സിനുകള്‍ക്ക് അനുമതി കേന്ദ്ര സര്‍ക്കാര് നല്‍കും. അതെ സമയം മുതിര്‍ന്നവര്‍ക്ക് വാക്സിന്‍ വിതരണം പൂര്‍ത്തിയാക്കാത്ത കേന്ദ്ര സര്‍ക്കാരിന്‍്റെ നടപടിയെ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിമര്‍ശിച്ചു.

പതിനഞ്ചിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ജനുവരി മൂന്ന് മുതല്‍ വാക്സിന്‍ വിതരണം ആരംഭിക്കുന്നത്. കുട്ടികളില്‍ കുത്തി വെയ്ക്കാന്‍ രണ്ട് വാക്സിനുകള്‍ക്കാണ് ഡിസിജിഐ അംഗീകാരം നല്‍കിയത്. സൈഡസ് കാഡിലയുടെ സൈക്കൊവ് ഡി, കൊവിഷീല്‍ഡ് എന്നിവയ്ക്കാണ് അംഗീകാരം ഉള്ളത്. മൂന്ന് ഡോസ് കുത്തി വെയ്പ്പാണ് സൈക്കോവ് ഡിയ്ക്ക് ഉള്ളത്.

ബൂസ്റ്റര്‍ ഡോസായി നല്‍കുന്നത് വേറെ വാക്സിന്‍ ആണെങ്കില്‍ കൂടുതല്‍ കോവാക്‌സിന്‍ ലഭ്യമാക്കണം എന്നാണ് ഐഎംഎ ആവശ്യപ്പെടുന്നത്. എന്നാല് മുതിര്‍ന്നവര്‍ക്ക് ഉള്ള വാക്സിന്‍ വിതരണം വര്‍ഷം അവസാനിച്ചിട്ടും പൂര്‍ത്തിയാക്കാത്ത കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച്‌ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത് എത്തി.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിന് ഇന്ത്യയില്‍ ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടന അനുമതി നല്‍കാതെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കാന്‍ അനുമതി നല്‍കി എന്ന കേന്ദ്ര സര്‍ക്കാരിന്‍്റെ വാദത്തിലും യെച്ചൂരി സംശയം പ്രകടിപ്പിച്ചു.

അതേസമയം സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്‍്റെയും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്‍്റെയും വാക്സിനുകള്‍ക്കായി നല്‍കിയ അപേക്ഷകള്‍ സര്‍ക്കാരിന്‍്റെ പരിഗണനയില്‍ ആണ്. ബയോ ഇയുടെ കോര്‍ബ് വാക്സ്, കോവാക്സ്, ഭാരത് ബയോ ടെക്കിന്‍െറ മൂക്കിലൂടെ നല്‍കാവുന്ന വാക്സിന്‍, ജെന്നോവ ബയോ ടെക്കിന്‍്റെ വാക്സിന്‍ എന്നിവ അവസാനഘട്ട ഒരുക്കത്തിലാണ്.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ 11 കോടി ആളുകള്‍ക്ക് ആണ് നല്‍കേണ്ടത്. രാജ്യത്തെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 400 പിന്നിട്ടു. 19 സംസ്ഥാനങ്ങളില്‍ ആയി 431 പേര്‍ക്കാണ് നിലവില്‍ കോവിഡിന്‍െറ ഒമിക്രോണ്‍ വകഭേദം ഇത് വരെ സ്ഥിരീകരിച്ചത്. കോവിഡ് കേസുകളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ഇന്നുമുതല്‍ ദില്ലിയിലും സംസ്ഥാന സര്ക്കാര് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Facebook Comments Box