Kerala News

വാക്സിന്‍ എടുക്കാത്ത അദ്ധ്യാപകരുടെ വിവരങ്ങള്‍ വിദ്യാഭ്യാസ മന്ത്രി ഇന്ന് പുറത്തുവിടും

Keralanewz.com

തിരുവനന്തപുരം:കൊവിഡ് വാക്സിന്‍ ഇതുവരെ എടുക്കാത്ത അദ്ധ്യാപകരുടെ വിവരങ്ങള്‍ ഇന്ന് വിദ്യാഭ്യാസ മന്ത്രി പുറത്തുവിടും.

ഇന്ന് രാവിലെ ഒന്‍പതിന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തിലൂടെ വിവരങ്ങള്‍ വ്യക്തമാക്കും.

ഇതുവരെ സര്‍ക്കാര്‍ അറിയിച്ചിരുന്നത് വ്യത്യസ്തമായ കണക്കുകളാണ്. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി രണ്ടായിരത്തോളം അധ്യാപകര്‍ വാക്സിന്‍ എടുത്തില്ലെന്നായിരുന്നു മന്ത്രിപറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം മന്ത്രി അറിയിച്ചത് വാക്സിന്‍ എടുക്കാത്തതായ അദ്ധ്യാപകര്‍ അയ്യായിരത്തോളം പേരുണ്ടെന്നാണ്.

ഇതിന്റെ അടിസ്ഥാനത്തില്‍ വാക്സിന്‍ എടുക്കാത്തവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി നടപടിയിലേക്ക് കടക്കാനാണ് സര്‍ക്കാറിന്റെ നീക്കം. വാക്സിന്‍എടുക്കാത്ത അധ്യാപകര്‍ സ്കൂളിലേക്ക് വരേണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്..

വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ ഇന്നലെ പുറത്തുവിടുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി (V Sivankutty) ആദ്യം പറഞ്ഞതെങ്കിലും കണക്കെടുപ്പ് പൂര്‍ത്തിയാകാത്തതിനാല്‍ കണക്ക് വിവരങ്ങള്‍ ഇന്ന് പുറത്തുവിടുമെന്നും അറിയിക്കുകയായിരുന്നു.

വാക്സിന്‍ എടുക്കാത്തവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് ശിവന്‍കുട്ടി പറഞ്ഞിരുന്നു. വാക്സിന്‍ എടുക്കാത്ത അദ്ധ്യാപകരുടെ വിവരങ്ങള്‍ സമൂഹം അറിയണമെന്നും വലിയ തയാറെടുപ്പ് നടത്തിയ ശേഷമാണ് സംസ്ഥാനത്ത് സ്കൂളുകള്‍ തുറന്നതെന്നും. ഒമിക്രോണ്‍ഭീതിയുടെ പശ്ചാത്തലത്തിലും ഇതേ മുന്നൊരുക്കം നടത്തുകയും കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുകായും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

എങ്കിലും വാക്സിന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നതിനപ്പുറം എന്ത് നടപടികള്‍ എടുക്കും എന്ന കാര്യത്തില്‍ വ്യക്തമായ മറുപടിയൊന്നുമില്ല. കൊവിഡ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ആരോഗ്യവകുപ്പുമായി ആലോചിച്ച ശേഷമായിരിക്കും നടപടിയില്‍ തീരുമാനമുണ്ടാകുക എന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് പറയുന്നത്.

Facebook Comments Box