ചെല്ലാര്‍കോവില്‍ അരുവിക്കുഴി ടൂറിസം കേന്ദ്രത്തില്‍ ഗുണ്ടാ വിളയാട്ടം; സെക്യൂരിറ്റി ജീവനക്കാരന് പരിക്കേറ്റു
ഇടുക്കി: ചെല്ലാര്‍കോവില്‍ അരുവിക്കുഴി ടൂറിസം കേന്ദ്രത്തില്‍ ഒരു സംഘം ആളുകള്‍ അക്രമം നടത്തിയതായി പരാതി.
അക്രമത്തില്‍ രഞ്ജിത്ത് എന്ന സെക്യൂരിറ്റി ജീവനക്കാരന് പരിക്കേറ്റു.ടിക്കറ്റ് കൗണ്ടറിന്റെ ജനല്‍ ചില്ലുകളും ഇവര്‍ തകര്‍ത്തു ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വാച്ച്‌മാന്‍ ചക്കുപള്ളം പാലക്കല്‍ രഞ്ജിത്തിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.മുഖത്തും കണ്ണിലും സാരമായി പരിക്കേറ്റ രഞ്ജിത്തിനെ പുറ്റടി ഗവണ്‍മെന്‍റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.വണ്ടന്‍മേട് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു
Facebook Comments Box