Kerala News

കലാലയങ്ങളെ കലാപഭൂമി ആക്കുന്നതിൽ നിന്നും വിദ്യാർത്ഥികൾ പിൻമാറണം; ജോസ്. കെ. മാണി എം.പി

Keralanewz.com

തിരുവനന്തപുരം;കലാലയങ്ങളെ കലാപഭൂമി ആക്കുന്നതിൽ നിന്നും വിദ്യാർത്ഥികൾ പിൻമാറണമെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ശ്രീ. ജോസ്. കെ. മാണി എം. പി. പറഞ്ഞു. കലാലയ രാഷ്ട്രീയം രാഷ്ട്ര സേവനത്തിനുള്ള കളരിയാക്കണമെന്നുംഅദ്ദേഹം പറഞ്ഞു.


കേരളാ ലോയേഴ്സ് കോൺഗ്രസ് (എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിച്ച 2022ലെ കലണ്ടറിന്റെ പ്രകാശനം കേരളാ ലോയേഴ്സ് കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ. സതീഷ് വസന്ത് ജില്ലാ പ്രസിഡന്റ് അഡ്വ. അലക്സ് ജേക്കബ് എന്നിവർ നൽകി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ബെന്നി കക്കാട്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശ്രീ. സഹായദാസ് നാടാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ശ്രീ. സി. ആർ. സുനു, ശ്രീ. എസ്. എസ്. മനോജ്, ജോസ് പ്രകാശ്, ആര്യനാട് സുരേഷ്, ശാന്തകുമാർ, നിയോജക മണ്ഡലം പ്രസിഡന്റ്മാരായ അരുമാനൂക്കട ശശി, എം. എ. സാലി, പൂവച്ചൽ ഷംനാദ്, പീറ്റർ ഗുലാസ്,പി. വിജയമൂർത്തി, യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ശ്രീ. അഖിൽ ബാബു, റ്റി. പി. സുരേഷ്, ഉണ്ണി പൂജപ്പുര തുടങ്ങിയവർ സംസാരിച്ചു

Facebook Comments Box