Kerala News

സമാധാന ആഹ്വാനവുമായി കെ എസ് സി എം ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി

Keralanewz.com

ലബ്ബക്കട : കലാലയ രാഷ്ട്രീയ കൊലപാതകങ്ങളുടെ സാഹചര്യത്തിൽ സമാധാന ആഹ്വാന സമ്മേളനവും ലബ്ബക്കട ജെ പി എം കോളേജ് യൂണിറ്റ് ഉദ്ഘാടനവും നടത്തി കെ എസ് സി എം ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി മാതൃകയായി . കലാലയ രാഷ്ട്രീയം പ്രബുദ്ധമായ പുതുതലമുറയെ വാർത്തെടുക്കാൻ ആണെന്നു , രാഷ്ട്രീയ കൊലപാതകങ്ങൾ ആര് ചെയ്താലും അത് കലാലയ രാഷ്ട്രീയത്തിൻറെ ഉദ്ദേശശുദ്ധി എതിരാണെന്നും ഉദ്ഘാടനം നിർവഹിച്ച കെ എസ് എം ഇടുക്കി ജില്ലാ പ്രസിഡണ്ട് കെവിൻ അറക്കൽ അഭിപ്രായപ്പെട്ടു

കെ എസ് എം ഇടുക്കി നിയോജക മണ്ഡലം പ്രസിഡണ്ട് എമിൽ ജോസഫിന് അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് എബി രാജേഷിനെ കെ എസ് സി എം ജെ പി എം കോളേജ് യൂണിറ്റ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു . യൂത്ത് ഫ്രണ്ട് മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് അഭിലാഷ് മാത്യു , വൈസ് പ്രസിഡണ്ട്  ജോബിൻ ജോളി, കെ എസ് സി എം ജില്ലാ ജനറൽ സെക്രട്ടറി ആകാശ് മാത്യു ഇടത്തിപറമ്പിൽ , വൈസ് പ്രസിഡണ്ട് റോഷൻചുമപ്പുങ്കൽ,  ട്രഷറർ എബിൻ ഐക്കരമറ്റം , ഉടുമ്പൻചോല നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അലൻ പള്ളിവാതുക്കൽ തുടങ്ങിയവർ പ്രസംഗിച്ചു

Facebook Comments Box