Tue. Apr 30th, 2024

കെ.എസ്.യു ഔദ്യോഗിക സൈറ്റില്‍ നിന്നും രക്തസാക്ഷി പട്ടിക കാണാനില്ല

By admin Jan 14, 2022 #news
Keralanewz.com

തിരുവനന്തപുരം: കേരള സ്റ്റുഡന്‍റ്സ് യൂണിയന്‍ (കെ.എസ്.യു) വിന്‍റെ സൈറ്റില്‍ നിന്നും രക്തസാക്ഷികളുടെ പേര് വിവരങ്ങള്‍ രേഖപ്പെടുത്തിയ പേജ് കാണാനില്ല. കെ.എസ്.യുവിന്‍റെ സൈറ്റില്‍  ഔവര്‍ ഓര്‍ഗനൈസേഷന്‍ എന്ന വിഭാഗത്തിലാണ് രക്തസാക്ഷികളുടെ പട്ടിക കാണിക്കുന്നത് എന്നാല്‍ ഇത് തുറക്കുമ്പോള്‍ Object not found! എന്നാണ് കാണിക്കുന്നത്. തുറന്ന പേജ് ഔട്ട്ഡേറ്റഡായി എന്നും എഴുതികാണിക്കുന്നുണ്ട്. 

അതേ സമയം മുന്‍പ് ഈ പേജ് ലഭിച്ചിരുന്നുവെന്നും ഇതില്‍ ഏഴു രക്തസാക്ഷികളുടെ പേരുകളാണ് ഉണ്ടായിരുന്നത് എന്നുമാണ് വിവരം. സുധാകര്‍ അക്കിത്തായ്, ശാന്താറാം ഷേണായി, തേവര മുരളി, ഫ്രാന്‍സിസ് കരിപ്പായി, കെ.പി. സജിത് ലാല്‍, ആറ്റിങ്ങല്‍ വിജയകുമാര്‍, അറയ്ക്കല്‍ സിജു എന്നിവരാണ് ഇതില്‍ ഉണ്ടായിരുന്നത്.

1995 ജൂണ്‍ 27ന് പയ്യന്നൂരില്‍ വച്ച് കൊല ചെയ്യപ്പെട്ട സജിത് ലാലാണ് കെ.എസ്.യുവിന്‍റെ അവസാനത്തെ രക്തസാക്ഷി. കണ്ണൂര്‍ ജില്ലാ കെ.എസ്.യു വൈസ് പ്രസിഡന്റായിരുന്ന സജിത് ലാല്‍. കരിപ്പായി ഫ്രാന്‍സിസ്, കെ.പി. സജിത് ലാല്‍ വധക്കേസുകളില്‍ പ്രതിസ്ഥാനത്ത് സിപിഎം ആണ്

അതേസമയം ശാന്താറാം ഷേണായിയും സുധാകര്‍ അക്കിത്തായിയും കൊല്ലപ്പെടുന്നത് 1967ലെ പൊലീസ് വെടിവയ്പ്പിലാണ്. ആറ്റിങ്ങല്‍ വിജയകുമാര്‍ കൊലപാതകത്തില്‍ ആര്‍എസ്എസ് എബിവിപി പ്രവര്‍ത്തകരാണ് കുറ്റക്കാര്‍. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ സ്വകാര്യ ബസ് ഇടിച്ച് അറയ്ക്കല്‍ സിജു മരിക്കുന്നത്

Facebook Comments Box

By admin

Related Post