Kerala News

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Keralanewz.com

നരിയങ്ങാനം: മനയാനിക്കൽ സജിയുടെ മകൻ ജിബിൻ (20) ആണ് മരിച്ചത് . ശനിയാഴ്ച്ച രാത്രി ഉള്ളനാട്ടിൽ വച്ച് ജിബിൻ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതിപോസ്റ്റിൽ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ജിബിൻ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ മരിച്ചു.

മൃതസംസ്കാരം ഇന്ന് വൈകിട്ട് 4.30 ന് നരിയങ്ങാനം സെന്റ് മേരീസ് മദ്ധലൻസ് പള്ളിയിൽ. .മാതാവ് : എൽസി , സഹോദരങ്ങൾ : എബിൻ, ആൻമരിയ

Facebook Comments Box