National News

ബെംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസില്‍ 275 അവസരം നഴ്സിങ് ഓഫീസര്‍ തസ്തികയില്‍ 266 അവസരം

Keralanewz.com

ബെംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസില്‍ 275 അവസരം. നഴ്സിങ് ഓഫീസര്‍ തസ്തികയില്‍ 266 അവസരം. തപാല്‍ വഴി അപേക്ഷിക്കണം.

സീനിയര്‍ സയന്റിഫിക് ഓഫീസര്‍ (ന്യൂറോ മസ്കുലര്‍)-1: യോഗ്യത: ബേസിക്/മെഡിക്കല്‍ സയന്‍സസ് പിഎച്ച്‌.ഡി. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 40 വയസ്സ്.

കംപ്യൂട്ടര്‍ പ്രോഗ്രാമര്‍-1: കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ പി.ജി. ഡിപ്ലോമ. സ്റ്റാറ്റിസ്റ്റിക്കല്‍ ആപ്ലിക്കേഷന്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായപരിധി: 30 വയസ്സ്.

ജൂനിയര്‍ സയന്റിഫിക് ഓഫീസര്‍-1: യോഗ്യത: എം.ഡി./എം.ബി.ബി.എസ്. പ്രായപരിധി: 35 വയസ്സ്.

നഴ്സിങ് ഓഫീസര്‍-266: യോഗ്യത: നഴ്സിങ് ബി.എസ്സി. (ഹോണ്‍)/ബി.എസ്സി./ബി.എസ്സി. (പോസ്റ്റ് സര്‍ട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സസ് ആന്‍ഡ് മിഡ്വൈഫ് ദേശീയ/സംസ്ഥാന രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 35 വയസ്സ്.

സ്പീച്ച്‌ തെറാപ്പിസ്റ്റ് ആന്‍ഡ് ഓഡിയോളജിസ്റ്റ്-3: യോഗ്യത: സ്പീച്ച്‌ പാത്തോളജി/ഓഡിയോളജി ബിരുദാനന്തരബിരുദം. അല്ലെങ്കില്‍ തത്തുല്യം. പ്രായപരിധി: 30 വയസ്സ്.

സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് (ഹ്യുമന്‍ ജനറ്റിക്സ്)-1: യോഗ്യത: ലൈഫ് സയന്‍സ് ബിരുദാനന്തരബിരുദം. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 35 വയസ്സ്.

ടീച്ചര്‍ ഫോര്‍ എം.ആര്‍. ചില്‍ഡ്രന്‍ (ക്ലിനിക്കല്‍ സൈക്കോളജി)-1: യോഗ്യത: സൈക്കോളജി ബി.എ./ബി.എസ്സി. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 30 വയസ്സ്.

അസിസ്റ്റന്റ് ഡയറ്റീഷ്യന്‍-1: യോഗ്യത: സയന്‍സ് ബിരുദം. ഡയറ്റിക്സില്‍ ഡിപ്ലോമ. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 30 വയസ്സ്.

അപേക്ഷാഫീസ്: സീനിയര്‍ സയന്റിഫിക് ഓഫീസര്‍ തസ്തികയ്ക്ക് 2360 രൂപ (എസ്.സി./എസ്.ടി. 1180 രൂപ), മറ്റ് തസ്തികയ്ക്ക് 1180 രൂപ. (എസ്.സി./എസ്.ടി. 885 രൂപ). ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല.

Facebook Comments Box