മണിമല: രാത്രി സഹോദരനോടൊപ്പം വീട്ടിലേക്കു പോയ യുവതിയെ ആക്രമിച്ച കേസിലെ പ്രതി കഞ്ചാവുമായി പിടിയില്‍.
മണിമല തേക്കനാല്‍ അരുണ്‍ തോമസി(26)നെയാണ് ബുധനാഴ്ച രാത്രി മണിമല പൊലീസ് പിടികൂടിയത്.
ബന്ധുവിന്റെ മാമ്മോദീസായ്ക്കുശേഷം രാത്രി 10.30-ന് വീട്ടിലേക്കു പോവുകയായിരുന്ന വള്ളംചിറ സ്വദേശിയായ ടിനുവിനെയും സഹോദരിയെയും തടഞ്ഞുനിര്‍ത്തി അരുണ്‍ മര്‍ദിക്കുകയായിരുന്നു. ബൈക്കില്‍ വീട്ടിലേക്കു പോകവേയാണ് ഇരുവര്‍ക്കും മര്‍ദനമേറ്റത്. മര്‍ദനത്തെത്തുടര്‍ന്ന് യുവതി നിലത്തുവീണു. പിന്നീട് ബൈക്കില്‍ രക്ഷപ്പെട്ട ഇരുവരെയും അരുണ്‍ പിറകേ ചെന്ന് വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചു.
തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അരുണിനെ പിടികൂടുകയായിരുന്നു. വില്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് ഇയാളില്‍ നിന്ന് കണ്ടെത്തി. കഞ്ചാവുകടത്തിന് ഫോട്ടോഗ്രഫര്‍ കൂടിയായ അരുണ്‍ മുമ്ബും പൊലീസ് പിടിയിലായിട്ടുണ്ട്.
മണിമല ബസ് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച കേസിലും പ്രതിയാണ് അരുണെന്ന് പൊലീസ് പറഞ്ഞു.