Kerala News

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു; ആശുപത്രിയിലേക്ക് മാറ്റി

Keralanewz.com

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. വി എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

വിഎസിന്റെ രോഗ ബാധയെ കുറിച്ച്‌ മകന്‍ വി എ അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ-

”മഹാമാരിയുടെ പിടിയില്‍ പെടാതെ, ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം കര്‍ശനമായി പാലിച്ച്‌ വീട്ടില്‍ കഴിച്ചുകൂട്ടിയ അച്ഛനും കോവിഡ് പോസിറ്റീവായിരിക്കുന്നു. സന്ദര്‍ശകരെപ്പോലും അനുവദിക്കാതെ, ഒരര്‍ത്ഥത്തില്‍ ക്വാറന്‍റൈനിലായിരുന്നു, അച്ഛന്‍. നിഭാഗ്യവശാല്‍ അച്ഛനെ പരിചരിച്ച നഴ്സിന് കോവിഡ് പോസിറ്റീവായി. ഇന്നലെ പരിശോധിച്ചപ്പോള്‍ അച്ഛനും കോവിഡ് പോസിറ്റീവ്. ആരോഗ്യവിദഗ്ധരുടെ നിര്‍ദ്ദേശം പാലിച്ച്‌ അച്ഛനിപ്പോള്‍ ആശുപത്രിയിലാണ്. സുഖവിവരമന്വേഷിച്ച്‌ നിരവധി പേര്‍ വിളിക്കുന്നുണ്ട്. സ്നേഹാന്വേഷണങ്ങള്‍ക്ക് നന്ദി.”

വ്യാഴാഴ്ച കേരളത്തില്‍ പ്രതിദിന കോവിഡ് കേസില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. 46,387 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

രോഗ സ്ഥിരീകരണ നിരക്ക് (ടിപിആര്‍) 40.21. സംസ്ഥാനത്തെ ആകെ മരണം 51,501 ആയി. ചികിത്സയിലായിരുന്ന 15,388 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് 62 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

| സംസ്ഥാനത്ത് അതിജാഗ്രത നിര്‍ദേശം; ജില്ലാ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍

തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂര്‍ 1973, ആലപ്പുഴ 1926, പത്തനംതിട്ട 1497, ഇടുക്കി 1441, കാസര്‍ഗോഡ് 1135, വയനാട് 827 എന്നിങ്ങനേയാണ് ജില്ലകളില്‍ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.

മമ്മൂട്ടിക്ക് പിന്നാലെ ദുല്‍ഖറിനും കോവിഡ് സ്ഥിരീകരിച്ചു

നടന്‍ ദുല്‍ഖര്‍ സല്‍മാന് കോവിഡ് സ്ഥിരീകരിച്ചു. ദുല്‍ഖര്‍ തന്നെയാണ് താന്‍ കോവിഡ് ബാധിതനായ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും ചെറിയ പനിയുടെ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ അടുത്ത സമ്ബര്‍ക്കമുണ്ടായിരുന്നവര്‍ ഐസൊലേഷനില്‍ പോകണമെന്നും ലക്ഷണങ്ങള്‍ കണ്ടാല്‍ ടെസ്റ്റ് ചെയ്യണമെന്നും ദുല്‍ഖര്‍ പറയുന്നു. ഈ മഹാമാരി ഒഴിഞ്ഞിട്ടില്ലെന്നും എല്ലാവരും ജാഗരൂകരായിരിക്കണമെന്നും ദുല്‍ഖര്‍ വ്യക്തമാക്കുന്നു.

ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍ സമാനം; സംസ്ഥാനം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്‌

നാല് ദിവസം മുമ്ബ് മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്‌. വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയാണ് താരം. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ല.

തിരുവനന്തപുരത്ത് 9720 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; ടിപിആര്‍ 46.68 ശതമാനം

കൊച്ചിയില്‍ സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണ തിരക്കിലായിരുന്നു മമ്മൂട്ടി. ബയോ ബബിള്‍ സംവിധാനം പൂര്‍ണമായും അണിയറ പ്രവര്‍ത്തകര്‍ പാലിച്ചിരുന്നു. ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.

Covid 19| മൂന്ന് ലക്ഷം പിന്നിട്ട് ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകള്‍; എട്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്ക്

Facebook Comments Box