Kerala News

കോട്ടയം ചെട്ടിക്കുന്നിൽ ഭർത്താവ് മരിച്ച് മണിക്കൂറുകൾക്കകം ഭാര്യയും മരിച്ചു; ദമ്പതികളുടെ മരണം ആറു മണിക്കൂറിന്റെ വ്യത്യാസത്തിൽ

Keralanewz.com

കോട്ടയം: ചെട്ടിക്കുന്നിൽ ഭർത്താവ് മരിച്ച് മണിക്കൂറുകൾക്കകം ഭാര്യയും മരിച്ചു. ആറു മണിക്കൂറിന്റെ വ്യത്യാസത്തിലാണ് ദമ്പതികൾ മരിച്ചത്. നാട്ടകം ചെട്ടിക്കുന്ന് ശിവപാർവതിയിൽ എൻ.രാമദാസ് (63), ഭാര്യ സെൽവി രാമദാസ് (59) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. രണ്ടു പേരുടെയും സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെ നടത്തി

തിങ്കളാഴ്ച വൈകിട്ട് ആറരയോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട രാമദാസിനെ ആശുപത്രിയിലേയ്ക്കു കൊണ്ടു പോകുകയായിരുന്നു. ആശുപത്രിയിലേയ്ക്കുള്ള യാത്രയ്ക്കിടെ ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചു. ഇദ്ദേഹത്തിന്റെ മരണ വാർത്ത രാത്രിയോടെയാണ് സെൽവിയെ അറിയിച്ചത്. ഇതോടെ അസ്വസ്ഥത അനുഭവപ്പെട്ട ശെൽവി രാത്രി 12.30 ഓടെ മരിച്ചു. ഇരുവരുടെയും മൃതദേഹം ചൊവ്വാഴ്ച വീട്ടിലെത്തിച്ച് പൊതുദർശനം അടക്കമുള്ള ചടങ്ങുകൾക്ക് ശേഷം വൈകിട്ട് നാലുമണിയോടെ സംസ്‌കരിച്ചു

മറിയപ്പള്ളിൽ അഖിൽ ഫാഷൻസ് എന്ന ടെക്‌സ്റ്റേൽ ഷോപ്പ് നടത്തിയിരുന്ന രാമദാസ്, ഇപ്പോൾ ടെക്‌സ്‌റ്റൈൽസ് മാർക്കറ്റിംങ് നടത്തി വരികയായിരുന്നു. മക്കൾ – അഖിൽ, ആതിര
മരുമക്കൾ – അമിത , ശക്തി

Facebook Comments Box