Sat. Apr 27th, 2024

പാരമ്പര്യം പാലായിൽ കോൺഗ്രസ്സിന് വിനയാകുന്നു

By admin Jan 26, 2022 #news
Keralanewz.com

പാലാ :- കോൺഗ്രസിന്റെ പാലാ ടൗണിലെ ചുമതലക്കാരനായി ഈയിടെ നിയമിതനായ യുവനേതാവിനെതിരെ കെ പി സി സി യ്ക്കും പ്രതിപക്ഷ നേതാവിനും പാലായിലെ കോൺഗ്രസ്സ് പ്രവർത്തകരുടെ പരാതി കോട്ടയത്ത് സ്ഥിരതാമസമാക്കി പാലായിൽ പാർട്ടിയെ വളർത്താൻ ഇറങ്ങിയ നേതാവ് ഉള്ളതുകൂടെ ഇല്ലാതാക്കുന്ന സ്വഭാവക്കാരനും ഒപ്പം മുൻപ് കേൾപ്പിച്ച പേരുദോഷവിവരങ്ങളും ഉൾപ്പെടെ എല്ലാം വിശദമായി ചേർത്താണ് മുപ്പതോളം പേർ ചേർന്ന് ഒപ്പിട്ട പരാതി സമർപ്പിച്ചത്

സ്ഥാനമൊഴിഞ്ഞ മുൻ നേതാക്കന്മാരുടെ ശുപാർശയിൽ മുൻപേ പലവിധ അന്തിചർച്ചകളിലും പരിചയമുണ്ടായിരുന്ന പുതിയ ജില്ലാ നേതാവ് നേരിട്ടാണ് ഈ നിയമനം നടത്തിയത് അർഹതയുള്ള പലരെയും മാറ്റിനിർത്തി നടത്തിയ ഈ പിൻവാതിൽ നിയമനം തിരുത്തണമെന്ന് ആവശ്യമുന്നയിക്കുന്നവരിൽ ശുപാർശ ചെയ്‌ത നേതാവ് ഒഴികെ പാലായിലെ  നാലു മുനിസിപ്പൽ കൗൺസിലർമാരും ഉണ്ടെന്നുള്ളതാണ് കൗതുകകരം  യുവജന സംഘടനയുടെ തലപ്പത്തു നിന്നും നേരെ എല്ലാവരുടെയും തലക്കുമുകളിലൂടെ ആരോടും ആലോചിക്കാതെ ഏതു പാരമ്പര്യത്തിന്റെ പേരിൽ ആണെങ്കിലും കെട്ടിയിറക്കുമ്പോൾ മുൻകാല ചരിത്രം കൂടി ഓർത്തില്ല എന്നും പാർട്ടി ചിഹ്നത്തിൽ മത്സരിച്ച സ്ഥാനാർഥിക്കെതിരെ അധികാരമോഹവുമായി ഇടതുപക്ഷത്തോടൊപ്പം ചേർന്ന് മത്സരിച്ചത് പാലാക്കാർ മറന്നിട്ടില്ല എന്നതും പരാതിക്ക് അടിസ്ഥാനമായി

ഇതറിഞ്ഞു കഴിഞ്ഞ ദിവസം ജില്ലാ നേതാവ് നേരിട്ടെത്തി പാലായിൽ യോഗം വിളിച്ചെങ്കിലും 26 ബൂത്ത് പ്രെസിഡന്റുമാരിൽ ഒരാള് മാത്രം ആണ് പങ്കെടുത്തത് .ശുപാർശ ചെയ്ത നേതാക്കൾ ഉൾപ്പെടെ ആകെ 7 പേര് പാലായിൽ നിന്നും ബാക്കി 10 ഇൽ താഴെ ആളുകൾ മുനിസിപ്പാലിറ്റിക്ക് പുറത്തുനിന്നും ആണ് പങ്കെടുത്തത് ജനപ്രതിനിധികൾ ഉൾപ്പെടെ എല്ലാവരും വിട്ടുനിന്നു .അതിനിടെ യുവനേതാവിനു പ്രമോഷൻ കിട്ടിയപ്പോൾ ഒഴിവായ സ്ഥാനത്തേയ്ക്ക് ഈയിടെ വിവാദ കേസിൽ ഉൾപ്പെട്ടു ജയിലിലായ മറ്റൊരു പാരമ്പര്യക്കാരനും കുപ്പായം തയ്യിപ്പിച്ചു കഴിഞ്ഞതായാണ് അടക്കംപറച്ചിൽ

പരാതിക്കാരുടെ അപ്രീതിക്ക് പേടിച്ചു പുതിയ നേതാവും യോഗത്തിനു എത്തിയില്ല ജനപിന്തുണ ഇല്ലാതെ മുൻകാലചെയ്തികൾ മറച്ചുപിടിച്ചുകൊണ്ട് പാരമ്പര്യത്തിന്റെ പേരും പറഞ്ഞു ഈയിടെ നടത്തുന്ന കടന്നുകയറ്റം നാളുകളായി പാർട്ടിക്കുവേണ്ടി കഷ്ട്ടപ്പെടുന്ന അർഹതപ്പെട്ടവരുടെ അവസ്സരം നഷ്ട്ടപെടുത്തുന്നതിൽ പ്രതിഷേധിച്ചുകൊണ്ടാണ് പ്രവർത്തകർ പാർട്ടിപരിപാടികളിൽ നിന്നും വിട്ടു നിൽക്കുന്നത് . കുടുംബവൈരാഗ്യത്തിന്റെ പേരിൽ രാഷ്ട്രീയം കളിയ്ക്കാൻ ഇറങ്ങി പാർട്ടിയെ അതിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ട് ഉളള ജനപിന്തുണ കൂടി നഷ്ടപ്പെടുത്തുന്ന പ്രവർത്തികൾ ആണ് നിലവിൽ പാലായിൽ നടക്കുന്നതെന്നും ഇന്നേവരെ പാലായിലെ ഒരു പരിപാടിക്കും അഭിമാനക്കുറവിന്റെ പങ്കെടുക്കാതിരുന്ന ഇത്തരം പാരമ്പര്യ കേമന്മാർ  പലരും ഇപ്പോൾ മുൻനിരയിൽ തന്നെ ഇടിച്ചു നിൽക്കുന്നത് കാര്യലാഭത്തിനായുള്ള മുതലെടുപ്പ് ലക്ഷ്യം വെച്ചു മാത്രമാണെന്നും  പാർട്ടി ഗ്രൂപ്പുകളിൽ ചർച്ചയായിട്ടുണ്ട്

വീട്ടുപേരുകളുടെ ബലത്തിൽ അല്ല അര്ഹതപ്പെട്ടവർക്കാണ് പാർട്ടി അംഗീകാരം കൊടുക്കേണ്ടതെന്നാണ് പ്രവർത്തകരുടെ വിലയിരുത്തൽ .കഴിഞ്ഞ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പാർട്ടിയെ ജോസഫ് ഗ്രൂപ്പിൽ ആ സമയത്തു മാത്രം ചേർന്ന ചില മാണി വിഭാഗം നേതാക്കന്മാരുടെ മുൻപിൽ സീറ്റു ചർച്ചകളിൽ അടിയറ വെച്ചുകൊണ്ട് കോൺഗ്രസ്സിന് കിട്ടിയ സുവർണ്ണാവസരം നഷ്ടപ്പെടുത്തുകയും ഒപ്പം സ്വാർത്ഥതാല്പര്യങ്ങൾക്കു വഴങ്ങി സീറ്റു കച്ചവടവും നടത്തിയവർ ഭാവിയിലും അത് ആവർത്തിക്കുവാനുള്ള ഒരുക്കം കൂട്ടലാണ് ഇത്തരത്തിലുള്ള പുതിയ നിയമനകളെന്നും പാർട്ടിയെ നശിപ്പിക്കുന്ന ഇത്തരം തീരുമാനങ്ങൾ കെ പി സി സി ഇടപെട്ടു തിരുത്തണം എന്നാണ് പരാതിയിൽ പറഞ്ഞതായി വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നും അറിയുവാൻ കഴിഞ്ഞത് 

Facebook Comments Box

By admin

Related Post