Fri. Apr 19th, 2024

പൊതുവഴിക്ക് കാലങ്ങളായുള്ള കൈയ്യേറ്റം മൂലം വീതി കുറഞ്ഞതായി പരാതി

By admin Jun 27, 2021 #news
Keralanewz.com

ചെറുവള്ളി: കിഴക്കയിൽ ദുർഗാദേവി ക്ഷേത്രത്തിലേക്കും പത്തോളം കുടുംബങ്ങൾക്കും പ്രയോജനപ്പെട്ടിരുന്ന പൊതുവഴിക്ക് കാലങ്ങളായുള്ള കൈയ്യേറ്റം മൂലം വീതി കുറഞ്ഞതായി പരാതി. നാലുമീറ്റർ വീതിയുണ്ടായിരുന്ന വഴിയുടെ പല ഭാഗത്തും മൂന്നു മീറ്ററിൽ താഴെയാണിപ്പോൾ വീതി. സർവേ രേഖകളിൽ 510 മീറ്റർ പൊതുവഴിയായ റോഡിൻ്റെ പുനരുദ്ധാരണത്തിനായി ചിറക്കടവ് പഞ്ചായത്ത് തുക അനുവദിച്ചിട്ടും ഇക്കാരണങ്ങൾ മൂലം ഉപയോഗിക്കാനായില്ല. പുനലൂർ-പൊൻകുന്നം റോഡിൽ നിന്നാണ് തുടക്കം. ഇവിടെ കെ.എസ്.ടി.പി.നഷ്ടപരിഹാരം നൽകി നമ്പരിട്ട് ഏറ്റെടുത്ത കെട്ടിടം പൊളിച്ചു നീക്കാത്തതും വഴിയുടെ വീതി കുറയുന്നതിന് കാരണമാണ്. ചെറുവള്ളി പാലേക്കുഴിയിൽ ഹരീഷ് കുമാറിൻ്റെ നേതൃത്വത്തിൽ ഇതു സംബന്ധിച്ച് ചിറക്കടവ് പഞ്ചായത്ത്, ജില്ലാ കളക്ടർ, റവന്യൂമന്ത്രി എന്നിവർക്ക് പരാതി നൽകി.

Facebook Comments Box

By admin

Related Post