Tue. Apr 30th, 2024

ദിലീപ് സ്വന്തം ഏട്ടനെ പോലെയാണ്, കാവ്യ മാധവന് എന്ത് പ്രശ്നമുണ്ടായാലും താൻ അവിടെ ഓടിയെത്തും, സത്യവും കഠിനാധ്വാനവും എന്നും വിജയിച്ചിട്ടേ ഉള്ളൂ, സുജാ കാർത്തിക

By admin Feb 2, 2022 #filim
Keralanewz.com

ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന കേസാണ് നടിയെ ആക്രമിച്ച കേസ്. 2007 നടന്ന സംഭവംആ കാലത്ത് തേഞ്ഞുമാഞ്ഞു പോവുകയും പിന്നീട് പൂർവ്വാധികം ശക്തിയോടെ ഉയർന്നുവരികയും ചെയ്തു.

മലയാളികളുടെ ജനപ്രിയ നടനായ ദിലീപാണ് പ്രധാന പ്രതി എന്നാണ് പോലീസ് നിഗമനം.സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ദിലീപിനെ മൂന്നുദിവസം ചോദ്യം ചെയ്യുകയുണ്ടായി

ഇപ്പോൾ ദിലീപിനെ കുറിച്ച് നടി സുജാ കാർത്തിക പറഞ്ഞ വാക്കുകൾ വൈറലായി മാറിയിരിക്കുകയാണ്.ദിലീപിന്റെയും കാവ്യയുടെയും അടുത്ത സുഹൃത്താണ് സുജ കാർത്തിക

പ്രതിസന്ധിഘട്ടങ്ങളിൽ എപ്പോഴും കൂടെ നിന്നിട്ടുള്ള ആളാണ് കാവ്യ എന്ന് സുജ പറയുന്നു.ദിലീപ് തനിക്ക് ഏട്ടനെ പോലെയാണ്, എന്താവശ്യത്തിനും ദിലീപേട്ടനെ തനിക്ക് വിളിക്കാം എന്നും, അന്നും ഇന്നും എന്നും അദ്ദേഹം തനിക്ക് ചേട്ടൻ തന്നെ ആയിരിക്കുമെന്ന് നടി വ്യക്തമാക്കി

അതുപോലെതന്നെ കാവ്യയും സുജയും ഉറ്റ സുഹൃത്തുക്കളാണ്, കാവ്യയ്ക്ക എന്തൊക്കെ പ്രതിസന്ധി ഉണ്ടായാലും അപ്പോഴൊക്കെ സുജ കൂടെ നിന്നിട്ടുണ്ട്.ഞാൻ കാവ്യാമാധവനെ വിളിക്കുന്നത് മീനു എന്നാണെന്ന് സുജ പറഞ്ഞു.തന്റെ മീനുവിന് എന്ത് വിഷമം ഉണ്ടായാലും എന്തൊക്കെ തിരക്കുകൾ ഉണ്ടായാലും താൻ അത് മാറ്റിവെച്ച് ഓടിയെത്തും

മഹാലക്ഷ്മിയും മീനാക്ഷിയും തന്റെ സ്വന്തം മക്കളെ പോലെ തന്നെയാണ് എന്ന് സുജ വ്യക്തമാക്കി.ദിലീപിന്റെയും കാവ്യയുടെയും ചിത്രമായ റൺവേയിൽ ദിലീപിന്റെ സഹോദരിയായി സുജാ കാർത്തിക അഭിനയിച്ചിരുന്നു.പിന്നീട് നാട്ടുരാജാവ്, മാമ്പഴക്കാലം,അച്ഛൻ ഉറങ്ങാത്ത വീട്, നാദിയ കൊല്ലപ്പെട്ട രാത്രി എന്നീ ചിത്രങ്ങളിൽ എനിക്ക് ഉണ്ടായി

2010 സുജ കാർത്തികയുടെ വിവാഹം കഴിഞ്ഞു.മുംബൈ സ്വദേശിയും മലയാളിയുമായ നേവി ഉദ്യോഗസ്ഥൻ രാഗേഷ് കൃഷ്ണൻ ആയിരുന്നു വരൻ.പ്രണയവിവാഹമായിരുന്നു, ഇരുവരും സ്കൂൾ കാലം മുതലേ ഉള്ള പ്രണയമായിരുന്നു.എട്ടാം ക്ലാസ് മുതലുള്ള പ്രണയം വിവാഹത്തിലേക്ക് വഴിമാറി.വിവാഹശേഷം സുജ കാർത്തിക സിനിമ അഭിനയത്തിൽ നിന്ന് വിട്ടു നിന്നു

റൺവേയിൽ അഭിനയിക്കുമ്പോഴാണ് കാവ്യായായും ദിലീപുമായി സൗഹൃദത്തിൽ ആകുന്നതെന്ന് സുജ പറഞ്ഞിരുന്നു.ഇതിന്റെ രണ്ടാംഭാഗം വാളയാർ പരമശിവം വീണ്ടുമെത്തുമ്പോൾ ഈ ചിത്രത്തിൽ താനും അഭിനയിക്കുന്നുണ്ടോ എന്ന് പലരും ചോദിച്ചിരുന്നു, എന്നാൽ അഭിനയ രംഗത്തേക്ക് തിരിച്ചു വരാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല എന്നാണ് സുജാത പറഞ്ഞത്

Facebook Comments Box

By admin

Related Post