Sat. Apr 20th, 2024

കരുതലിനു കാവലായി കെ.എസ്.സി (എം) മാഞ്ഞൂർ മണ്ഡലം കമ്മറ്റി

By admin Jun 27, 2021
Keralanewz.com

മാഞ്ഞൂർ : കരുതലിന് കാവലാവാൻ കെ.എസ്.സി (എം) മാഞ്ഞൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം കുറുപ്പന്തറ സെന്റ് സേവ്യേഴ്സ് സ്കൂളിൽ നടന്നു. കേരള കോൺഗ്രസ്സ് (എം) സംസ്ഥാന ഓഫീസ് ചാർജ് ജന.സെക്രട്ടറി ശ്രീ. സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ സ്കൂൾ മാനേജരും മണ്ണാറപ്പാറ പള്ളി വികാരിയുമായ ഫാ. എബ്രഹാം കുപ്പപുഴക്കലിനും സ്ക്കൂൾ ഹെഡ്മാസ്റ്റർ സിസ്റ്റർ മേരി അഗസ്റ്റിനും നൽകി ഉദ്ഘാടനം നിർവഹിച്ചു.

കെ.എസ്.സി (എം) മാഞ്ഞൂർ മണ്ഡലം പ്രസിഡന്റ് ഇമ്മാനുവൽ കാറുകുളത്തിന്റെ അധ്യക്ഷതയിൽ
കൂടിയ യോഗത്തിൽ, കെ എസ് സി (എം) നി.മണ്ഡലം പ്രസിഡൻ്റ ബ്രൈറ്റ് വട്ടനിരപ്പേൽ, ജോൺസ ഗർവാസീസ്, എബിൻ ജയ്മോൻ, ഫ്രാൻസിസ് ജോസ്, ജെസ്വിൻ ജോണി, സ്റ്റീവ് ജി, ബിയോൺ എബ്രഹാം, ബിൻസ് ആലക്കൽ, പാർട്ടിയുടെയും യൂത്ത് ഫ്രണ്ടിന്റെയും നേതാക്കളായ കെ സി മാത്യു, ബിജു മറ്റപ്പള്ളി, എ എം ജോസഫ്, ജോൺ എബ്രഹാം, ജോർജ്കുട്ടി കാറുകുളം, ബിജു സെബാസ്റ്റ്യൻ, ജോബിൻ തോമസ്, ആൽബിൻ കാരുവേലിൽ, ജോർജ്‌ ജോസഫ്, ജേക്കബ് മാത്യു എന്നിവർ സന്നിഹിതരായിരുന്നു.

Facebook Comments Box

By admin

Related Post