Kerala News

മാഹിയിൽ നിന്നും കണ്ണൂരിലേക്ക്; ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ചത് ലിറ്റർ കണക്കിന് വിദേശ മദ്യം; ഒടുവിൽ ചെന്ന് ചാടിയത് എക്‌സൈസ് സംഘത്തിന്റെ കയ്യിലേക്ക്

Keralanewz.com

കണ്ണൂർ: ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച മദ്യം പിടികൂടി. മാഹിയിൽ നിന്നും കണ്ണൂരിലെത്തിക്കാനായി വാങ്ങിയ 18 ലിറ്ററോളം വിദേശ മദ്യവും 15 ലിറ്റർ ബിയറുമാണ് പിടികൂടിയത്. മദ്യം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു

സംഭവത്തിൽ കൂത്തുപറമ്പ് ചെണ്ടയാട് സ്വദേശി ജിൻസിൽ ലാലിലെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. 64 കുപ്പികളിലാക്കി ചാക്കിൽ സൂക്ഷിച്ച നിലയിലാണ് ഓട്ടോയിൽ നിന്ന് മദ്യം കണ്ടെടുത്തത്. ചെണ്ടയാട് ചെങ്കൽ മേഖലയിൽ ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്കായാണ് മദ്യം കൊണ്ടുവന്നതെന്ന് പിടിയിലായ ജിൻസിൻ ലാൽ എക്‌സൈസിന് മൊഴിനൽകി. സിവിൽ എക്‌സൈസ് ഓഫീസർമാരായ ലെനിൻ എഡ്വേർഡ്, കെ ഉമേഷ്, പിടി സജിത്ത് എന്നിവരും എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നു. മദ്യം പിടികൂടിയതിനെ തുടർന്ന് കൂത്തുപറമ്പ് എക്‌സൈസ് സർക്കിൾ പരിധിയിൽ പരിശോധന ശക്തമാക്കി

Facebook Comments Box