Kerala News

ഈരാറ്റുപേട്ടയില്‍ വന്‍ ചാരായ വേട്ട; ‘ജോണ്‍ ഹോനായി’യിയും കൂട്ടാളിയും എക്‌സൈസ് പിടിയില്‍

Keralanewz.com

ഈരാറ്റുപേട്ട: എക്സൈസ് നടത്തിയ വന്‍ ചാരായ വേട്ടയിൽ ‘ജോണ്‍ ഹോനായി’യിയും കൂട്ടാളിയും പിടിയില്‍.തീക്കോയി ഒറ്റയിട്ടിയില്‍ വന്‍ ചാരായ വേട്ട. പള്ളിക്കുന്നേല്‍ വീട്ടില്‍ റോയ് ജോസഫ് (ജോണ്‍ ഹോനായ്, 45 വയസ്), ചിറ്റേത്ത് വീട്ടില്‍ ആന്റണി ജോസഫ് (മില്‍മ കുഞ്ഞ്, 52 വയസ്) എന്നിവരെ എക്‌സൈസ് പിടികൂടി. രണ്ടു പേരും ചേര്‍ന്ന് വാറ്റ് ചാരായം നിര്‍മിച്ച് വരികയായിരുന്നു. പ്രദേശത്തെ പാല്‍ വിതരണക്കാരനായ ആന്റണി ജോസഫ് പാല്‍ വിതരണത്തിന്റെ മറവിലാണ് ചാരായം വിറ്റിരുന്നത്.വാഗമണ്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്കും ഇവര്‍ ചാരായം എത്തിച്ചിരുന്നു. ചാരായം വില്‍പനയ്ക്ക് ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഇരുവരെയും അതിസാഹസികമായാണ് എക്‌സൈസ് പിടികൂടിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവര്‍ ഈരാറ്റുപേട്ട എക്സൈസ് ഇന്‍സ്‌പെക്ടര്‍ വൈശാഖ് വി പിള്ള, ഷാഡോ എക്‌സൈസ് അംഗങ്ങളായ വിശാഖ് കെ വി, നൗഫല്‍ കെ കരിം എന്നിവരുടെ നിരീക്ഷണത്തില്‍ ആയിരുന്നു.പ്രതികളെ പിടികൂടിയ എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ മനോജ് ടി ജെ, ഇ സി അരുണ്‍കുമാര്‍, മുഹമ്മദ് അഷ്റഫ് സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നിയാസ് സി ജെ, അജിമോന്‍ എം ടി, പ്രദീഷ് ജോസഫ്, സുരേന്ദ്രന്‍ കെ സി, റോയ് വര്‍ഗീസ്, സുവി ജോസ്, ജസ്റ്റിന്‍ തോമസ് വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ പ്രിയ കെ ദിവാകരന്‍ എക്സൈസ് ഡ്രൈവര്‍ ഷാനവാസ് ഒ എ എന്നിവര്‍ ഉണ്ടായിരുന്നു

Facebook Comments Box