Kerala News

ഫയല്‍ ക്യൂ മാനേജ്മെന്റ് സംവിധാനം നടപ്പിലാക്കി മോട്ടോര്‍ വാഹന വകുപ്പ്

Keralanewz.com

തിരുവനന്തപുരം : ഫയല്‍ ക്യൂ മാനേജ്മെന്റ് സംവിധാനം നടപ്പിലാക്കി മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനും വിലാസം മാറുന്നതിനും അപേക്ഷയുടെ മുന്‍ഗണനാ ക്രമത്തില്‍ അവസരം ലഭിക്കുന്ന ഫയല്‍ ക്യൂ മാനേജ്മെൻ്റ് സംവിധാനം മോട്ടോര്‍ വാഹന വകുപ്പില്‍ നടപ്പിലാക്കി. ഇടനിലക്കാരില്ലാതെ അപേക്ഷയുടെ മുന്‍ഗണനാ ക്രമത്തില്‍ തീര്‍പ്പാക്കാന്‍ ഇതിലൂടെ സാധിക്കും.

ഏതെങ്കിലും ഉദ്യോഗസ്ഥരുടെ താല്‍പര്യപ്രകാരം അപേക്ഷ കാരണം കൂടാതെ മാറ്റി വയ്ക്കാനോ, വഴിവിട്ട പരിഗണന നല്‍കനോ ഇനി കഴിയില്ല. സ്വീകരിച്ച നടപടി അപ്പോള്‍ തന്നെ മൊബൈല്‍ ഫോണില്‍ സന്ദേശമായി എത്തുന്നതിനാല്‍ നടപടികള്‍ പൂര്‍ണ്ണമായും സുതാര്യമാകും.വാഹന രജിസ്ട്രേഷന്‍ നടപടികളിലും ഇതേ സംവിധാനം നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്
കേരളത്തില്‍ നിന്ന് പുറത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്കുള്ള പെര്‍മിറ്റും അടുത്തയാഴ്ച മുതല്‍ ഓണ്‍ലൈനാകും

Facebook Comments Box